ഓടുന്ന ബൈക്കിലിരുന്ന അഭ്യാസം; ഒപ്പം സെൽഫിയെടുക്കാൻ ശ്രമവും; കൊട്ടാരക്കരയിൽ ഫ്രീക്കൻമാരുടെ ബൈക്ക് മറ്റൊരു ബൈക്കിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്

കൊല്ലം: ഓടുന്ന ബൈക്കിലിരുന്ന അഭ്യാസ പ്രകടനവും, ഒപ്പം സെൽഫിയെടുക്കാൻ ശ്രമിക്കുകയും ചെയ്ത ഫ്രീക്കൻമാർ അപകടത്തിലാക്കിയത് മറ്റൊരു യുവാവിനെ.
കൊട്ടാരക്കരയിൽ യുവാക്കൾ നടത്തിയ ബൈക്ക് റേസിങിനിടെയാണ് അപകടം ഉണ്ടായത്. ഫ്രീക്കൻമാരുടെ ബൈക്കിന്റെ എതിർ ദിശയിൽ ബൈക്കിൽ വന്ന വിദ്യാർഥിക്ക് ഗുരതരപരിക്ക്.

Advertisements

അമിതവേഗത്തിലോടിയ ബൈക്കിൽ നിന്ന് സെൽഫിയെടുക്കാനുള്ള ശ്രമത്തിനിടെയാണ് അപകടമുണ്ടായത്. എതിർദിശയിൽ നിന്ന് വന്ന ബൈക്ക് യാത്രികനായ അശ്വന്ത് കൃഷ്ണൻ എന്ന എംബിഎ വിദ്യാർഥിക്കാണ് ഗുരുതരമായി പരിക്കേറ്റത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എംസി റോഡിൽ പൊലിക്കോട് എന്ന സ്ഥലത്ത് വെച്ച് രാവിലെ 11.30 ഓടെയാണ് അപകടമുണ്ടായത്. നാലു ന്യൂജെൻ ബൈക്കുകളില്ലായിട്ടാണ് യുവാക്കൾ ബൈക്ക് റേസിങ് നടത്തിയത്. തിരുവനന്തപുരം ഭാഗത്ത് നിന്ന് കൊട്ടാരക്കര ഭാഗത്തേക്കാണ് ഇവർ മത്സരയോട്ടം നടത്തിയിരുന്നത്.

Hot Topics

Related Articles