രാമനാട്ടുകരയിൽ ബൈക്കില്‍ ടൂറിസ്റ്റ് ബസ്സിടിച്ചു; യുവാവിന് ദാരുണാന്ത്യം

കോഴിക്കോട്: രാമനാട്ടുകരയിലുണ്ടായ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. ഫാറൂഖ് കോളേജ് സ്വദേശി കിഴക്കുപ്പാട്ട് മന്‍സൂര്‍ (36) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം  ഉച്ചക്ക് ശേഷം രാമനാട്ടുകര ബസ് സ്റ്റാന്റിന് സമീപത്തായാണ് അപകടമുണ്ടായത്. മന്‍സൂര്‍ സഞ്ചരിച്ച ബൈക്കില്‍ ടൂറിസ്റ്റ് ബസ് ഇടിക്കുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പൊലീസിന് മൊഴി നൽകിയത്.

Advertisements

യുവാവ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ബസ് ഡ്രൈവർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണത്തിന് ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

Hot Topics

Related Articles