അയർക്കുന്നം: അയർക്കുന്നം പൊലീസ് സ്റ്റേഷൻ പരിധിയിൽ യാത്രക്കാരനെ ഇടിച്ചു വീഴ്ത്തിയ ശേഷം നിർത്താതെ ഓടിച്ചു പോയ ബൈക്കിലെ യാത്രക്കാരനെ കണ്ടെത്താൻ അന്വേഷണവുമായി പൊലീസ്. ബൈക്ക് യാത്രക്കാരന്റെ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ പൊലീസ് പുറത്തു വിട്ടു. ബൈക്ക് യാത്രക്കാരന്റെ ചിത്രവും ഇയാൾ ഓടിച്ച പൾസർ ബൈക്കിന്റെ ചിത്രവുമാണ് പൊലീസ് പുറത്തു വിട്ടത്.
.ആളെക്കുറിച്ചോ വാഹനത്തെ കുറിച്ചോ എന്തെങ്കിലും വിവരം അറിയുന്നവർ ദയവായി അയർകുന്നം പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുക…….. പോലീസ് സ്റ്റേഷൻ ഫോൺ. 04812546660.. എസ്.എച്ച്.ഒ 9497947294.
Advertisements