ഇടുക്കി: വെള്ളയാംകുടിയില്‍ അമിത വേഗതയയിലെത്തിയ ബൈക്ക് നിയന്ത്രണം വിട്ട് ഉയര്‍ന്നുപൊങ്ങി ട്രാന്‍സ്ഫോര്‍മറിന്റെ വേലിക്കെട്ടിനുള്ളില്‍ കുടുങ്ങി. ബൈക്ക് യാത്രികന് കട്ടപ്പന വലിയകണ്ടം സ്വദേശി വിഷ്ണു പ്രസാദ് കാര്യമായ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ബൈക്ക് ട്രാസ്ഫോര്‍മറിനുള്ളില്‍ കുടുങ്ങിയെങ്കിലും യാത്രികന് പുറത്താണ് വീണത്.
കാര്യമായ പരുക്കേല്‍കാതെ രക്ഷപെട്ട വിഷ്ണു പ്രസാദ് പിന്നാലെയെത്തിയ സുഹൃത്തിന്റെ ബൈക്കില്‍ കയറി സ്ഥലത്തു നിന്ന് പോയി. കെഎസ്ഇബി അധികൃതര്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ച് അപകടം ഒഴിവാക്കി. പൊലീസും അഗ്നിരക്ഷ സേനയമെത്തി ജെസിബിയുടെ സഹായത്തോടെയാണ് വാഹനം പുറത്തെടുത്തത്. ബൈക്കിന്റെ നമ്പർ കേന്ദ്രീകരിച്ച് അപകടത്തില്‍പ്പെട്ട ബൈക്കിന്റെ ഉടമയ്ക്കെതിരെ പൊലീസും മോട്ടോര്‍ വാഹനവകുപ്പും നടപടി സ്വീകരിക്കും.