കൊച്ചി: വൈറ്റില പൊന്നുരുന്നി റെയിൽവേ മേൽപ്പാലത്തിലുണ്ടായ അപകടത്തിൽ അച്ഛനും മകനും ദാരുണാന്ത്യം. ഇളംകളം സ്വദേശി ഡെന്നി റാഫേൽ മകൻ ഡെന്നിസൺ ഡെന്നി എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ച ബൈക്ക് സ്കോർപിയോ വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. മദ്യലഹരിയിൽ വാഹനം ഓടിച്ച സ്കോർപിയോ ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു. പാലക്കാട് സ്വദേശിയായ സുജിതിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Advertisements