കണ്ണൂർ: കണ്ണൂർ ചക്കരക്കല്ല് കുന്നുമ്പ്രത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് 22 കാരൻ മരിച്ചു. ബൈക്ക് യാത്രികനായ മുഴപ്പാല സ്വദേശി അഭിനവാണ് മരിച്ചത്. ഇന്നലെ അർധരാത്രിയോടെ ആയിരുന്നു അപകടം. ചക്കരക്കല്ലിൽ നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും കപ്പാട് നിന്ന് ചക്കരക്കല്ലിലേക്ക് പോകുന്ന കാറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അഭിനവിനൊപ്പം ബൈക്കിൽ ഉണ്ടായിരുന്ന സുഹൃത്ത് അശ്വിൻ പരിക്കുകളോടെ ചികിത്സയിലാണ്.
Advertisements