ഇടുക്കി: ഇടുക്കിയിൽ വാഹനാപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം. ഇടുക്കി ചെല്ലാർകോവിലിൽ ആണ് അപകടമുണ്ടായത്. ബൈക്കും ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അണക്കര ഉദയഗിരിമേട് സ്വദേശികളായ ഷാനറ്റ്, അലൻ കെ ഷിബു എന്നിവർക്കാണ് ജീവൻ നഷ്ടമായത്.
Advertisements
തമിഴ് നാട്ടിൽ നിന്നും തൊഴിലാളികളെ കൊണ്ടു വരുന്ന ജീപ്പും യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ പൂർത്തിയാക്കി. യുവാക്കളുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.