കോഴിക്കോട് : ദേശീയപാതയില്‍ അമിത വേഗതയില്‍ ബസ് സ്കൂട്ടറില്‍ ഇടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം. കക്കോടി കുഴക്കുമിറി എൻ.ഷൈജു (43), ഭാര്യ ജിമ (38) എന്നിവരാണ് അപകടത്തിൽ തല്‍ക്ഷണം മരിച്ചത്. കോഴിക്കോട് ഡി.ഡി ഓഫിസിലെ പ്യൂണാണ് ഷൈജു. ദേശീയപാത ബൈപാസില്‍ വേങ്ങേരിക്കും മലാപ്പറമ്പിനും ഇടയിലാണ് അപകടം. ഷൈജുവിന്റെ ചികിത്സാ ആവശ്യാവുമായി ബന്ധപ്പെട്ട് ആശുപത്രിലേക്ക് പോകുന്ന വഴിയിലാണ് ദുരന്തം. ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്. ഈ അപകടത്തോടൊപ്പം മറ്റൊരു ബൈക്ക് യാത്രക്കാരനായ പാലത്ത് ഊട്ടുകുളംവയല്‍ വീട്ടില്‍ വിനുവിന് (36) ഗുരുതരമായ പരിക്കേറ്റു.ഇയാളെ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുന്നിലുണ്ടായിരുന്ന സ്വകാര്യ ബസ് പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ പിന്നിലുണ്ടായിരുന്ന ബസ് പെട്ടെന്ന് ഇടിച്ചു കയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ബസ് യാത്രക്കാരായ ചെയ്ത അഞ്ചു പേര്‍ക്കും പരുക്കുണ്ട്.