കോട്ടയം ഉഴവൂരിൽ പോലീസിനെ വെട്ടിച്ചു രക്ഷപ്പെട്ട പ്രതിയെ വേഷം മാറി പിടിച്ച് പോലീസ് : പിടിയിലായത് ബൈക്ക് മോഷണക്കേസ് പ്രതി

കോട്ടയം :ബൈക്ക് മോഷണ കേസിൽ പോലീസിനെ വെട്ടിച്ചു നടന്ന പ്രതിയെ വേഷം മാറി പിടിച്ച് പോലീസ്. എല്ലാരീതിയിലും പോലീസിനെ വട്ടം കറക്കി നടുവിടാനുള്ള ശ്രമത്തിലായിരുന്നു പ്രതി. അതോടെ പോലീസ് വേഷൻമാറാൻ തീരുമാനിച്ചത്.പർദ ധരിച്ച് ഇൻസ്പെക്ടർ, കൂലിപ്പണിക്കാരനായി പ്രിൻസിപ്പൽ എസ്ഐ, റെയിൽവേ സ്റ്റേഷൻ ഹോട്ടലിലെ പാചകക്കാരനായി എസ്ഐ, ഓട്ടോറിക്ഷ ഡ്രൈവറായി എഎസ്ഐ പിന്നീട് നടന്നത്.

Advertisements

ഹിൽപാലസ് പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത ബൈക്ക് മോഷണക്കേസിൽ പ്രതി പിറവം ചെറുവേലിക്കുടിയിൽ ജിതേഷിനെ(ജിത്തു–21) കോതനല്ലൂർ ഓമല്ലൂർ ഭാഗത്തു നിന്ന് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് പ്രതിയെ തെളിവെടുപ്പിനായി വെമ്പള്ളിയിൽ എത്തിച്ച സമയം പൊലീസിനെ തള്ളിയിട്ടു പ്രതി സമീപത്തെ കാട്ടിലേക്കു മറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രതിയെ പിടികൂടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഓടിപ്പോയ പ്രതി ഉഴവൂർ കല്ലട കോളനിയിലുള്ള പെൺസുഹൃത്തിന്റെ വീട്ടിലെത്തി പിന്നീട് അവിടം വിട്ടു. സുഹൃത്തിൽ നിന്നു വാങ്ങിയ മഴു ഉപയോഗിച്ച് റെയിൽവേ ലൈനിൽ വച്ച് കൈവിലങ്ങ് പൊട്ടിച്ച ശേഷം സമീപത്തെ പള്ളിയുടെ സ്കൂളിന്റെ വരാന്തയിൽ കഴിച്ചു കൂട്ടി.സുഹൃത്തിനൊപ്പം തമിഴ്നാട്ടിലേക്ക് പോകാനായിരുന്നു ജിതേഷിന്റെ പദ്ധതി.

രാത്രി പൊലീസ് ജിതേഷിന്റെ പെൺസുഹൃത്തിന്റെ വീട്ടിൽ കാത്തിരുന്നെങ്കിലും ജിതേഷ് എത്തിയില്ല. കുറുപ്പന്തറ റെയിൽവേ സ്റ്റേഷനിൽ എത്താൻ ആവശ്യപ്പെട്ടു വഴിയാത്രക്കാരന്റെ ഫോണിൽ നിന്നു ജിതേഷ് സുഹൃത്തിനെ വിളിച്ചതോടെ അവരെയും കൊണ്ട് പൊലീസ് റെയിൽവേ സ്റ്റേഷനിലെത്തി.

തുടർന്ന് റെയിൽവേ സ്റ്റേഷനിലെത്തിയ പ്രതി സുഹൃത്തിനു സമീപം ബെഞ്ചിലിരുന്നപ്പോഴാണു വേഷം മാറി നിന്നിരുന്ന പൊലീസ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

Hot Topics

Related Articles