വിരുന്നിനെത്തി ബിരിയാണിയ്ക്കൊപ്പം സ്വർണവും വിഴുങ്ങി ; വീട്ടുടമയുടെ 1.45 ലക്ഷം രൂപയുടെ സ്വർണം കണ്ടെത്തിയത് വിരുന്നുകാരന്റെ വയറ്റിൽ നിന്ന്

ചെന്നൈ: ഈദ് വിരുന്നിനെത്തി ബിരിയാണിക്കൊപ്പം ഒന്നരലക്ഷത്തോളം രൂപ വിലവരുന്ന സ്വര്‍ണവും വിഴുങ്ങി യുവാവ്. 32-കാരനായ ചെന്നൈ സ്വദേശിയാണ് 1.45 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണം ബിരിയാണിക്കൊപ്പം വിഴുങ്ങിയത്. ഒടുവില്‍ ഡോക്ടര്‍മാര്‍ യുവാവിന് എനിമ വെച്ചാണ് ആഭരണം പുറത്തെടുത്തത്. ആഭരണശാലയിലെ ജീവനക്കാരിയായ യുവതിയാണ് തന്റെ സുഹൃത്തിനെയും കാമുകനെയും ഈദ് ദിനത്തില്‍ വിരുന്നിനായി വീട്ടിലേക്ക് ക്ഷണിച്ചത്. ഇതിനിടെയാണ് ബിരിയാണിക്കൊപ്പം സുഹൃത്തിന്റെ കാമുകന്‍ 1.45 ലക്ഷം രൂപയുടെ ആഭരണം വിഴുങ്ങിയത് .കുറ്റകൃത്യം ചെയ്യുമ്ബോള്‍ ഇയാള്‍ മദ്യപിച്ചിരുന്നതായി പോലീസ് പറഞ്ഞു.

Advertisements

വിരുന്ന് കഴിഞ്ഞ് അതിഥികള്‍ പോയതിന് ശേഷം, അലമാരയില്‍ നിന്ന് ഒരു ഡയമണ്ട് നെക്ലേസും ഒരു സ്വര്‍ണ്ണ ചെയിനും ഒരു ഡയമണ്ട് പെന്‍ഡന്റും നഷ്ടപ്പെട്ടതായി വിരുന്നൊരുക്കിയ യുവതി മനസിലാക്കി. സുഹൃത്തിന്റെ കാമുകന്‍ ആഭരണങ്ങള്‍ മോഷ്ടിച്ചതായി സംശയം തോന്നി യുവതി വിരുഗമ്ബാക്കം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മെയ് 4 ബുധനാഴ്ച ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ഇതോടെ കുറ്റം സമ്മതിക്കുകയായിരുന്നു. ഇയാളുടെ വയറ്റില്‍ സ്‌കാന്‍ ചെയ്‌ത പൊലീസ് ആഭരണങ്ങള്‍ അവിടെയുണ്ടെന്ന് സ്ഥിരീകരിച്ചു. ഡോക്ടര്‍മാര്‍ എനിമ നല്‍കി, വ്യാഴാഴ്ച ഇയാളില്‍ നിന്ന് 95,000 രൂപയുടെ മാലയും 25,000 രൂപയുടെ മറ്റ് സ്വര്‍ണവും കണ്ടെടുത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.