ഭാര്യ എന്ന ടെലിവിഷന്‍ ഷോയിലൂടെ മലയാളത്തിന് ലഭിച്ച നായികമാരില്‍ ഒരാളാണ് നിത പ്രോമി. ഇന്‍സ്റ്റഗ്രാം റീല്‍സിലൂടെ നിതയും ഭര്‍ത്തവ് പ്രോമിയും രണ്ട് മക്കളും പ്രേക്ഷകര്‍ക്ക് ഏറെ പരിചിതരാണ്. പരസ്പരം വഴക്കടിച്ചും കളിച്ചും ചിരിച്ചും വളരെ ഹാപ്പിയായ കുടുംബമാണ് തങ്ങളുടേത് എന്ന് ഇവരുടെ റീലുകള്‍ കണ്ടാല്‍ ബോധ്യമാവും. നിത- പ്രോമി ദമ്പ തികള്‍ ഇന്ന് സിനിമയിലും സജീവമാണ്. ഇരുവരും ഒന്നിച്ച് മമ്മൂട്ടിയ്ക്കൊപ്പം പുള്ളിക്കാരന് സ്റ്റാറാ എന്ന ചിത്രത്തില്‍ അഭിനയിച്ചിരുന്നു. നിത ഇതിനകം പൃഥ്വിരാജ്, മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയവര്‍ക്കൊപ്പമെല്ലാം സ്ക്രീന്‍ പങ്കിട്ടു കഴിഞ്ഞു.
മിനിസ്ക്രീനില്‍ നെഗറ്റീവ് ഷെയ്ഡ് ഉള്ള വേഷത്തില്‍ തകർത്താടുകയാണ് നിത ഇപ്പോള്‍. അനുരാഗ ഗാനം പോലെയെന്ന സീരിയലിലാണ് താരം അഭിനയിക്കുന്നത്. ഇപ്പോഴിതാ, താരത്തിൻറെ പിറന്നാള്‍ വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ‘സ്വപ്നങ്ങളുടെയും പ്രതീക്ഷകളുടെയും മറ്റൊരു വർഷം കൂടി..’ എന്നാണ് കഴിഞ്ഞ ദിവസം നിത ഇൻസ്റ്റഗ്രാമില്‍ കുറിച്ചത്. 23 നായിരുന്നു താരത്തിന്റെ പിറന്നാള്‍. നിരവധി പേരാണ് താരത്തിന് ആശംസകള്‍ അറിയിച്ച് രംഗത്ത് എത്തുന്നത്.