“ലാവ്‌ലിൻ അഴിമതിക്ക് ശേഷം കേരളം കണ്ട ഏറ്റവും വലിയ അഴിമതിയാണ് മാസപ്പടി കേസ്” ; മുഖ്യമന്ത്രിക്കെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്ന് കെ സുധാകരൻ

കൊല്ലം: സിഎംആര്‍എല്ലിന്റെ ആവശ്യപ്രകാരം ഭൂപരിഷ്കരണ നിയമത്തിൽ ഇളവ് നൽകാനായി മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടുവെന്ന മാത്യു കുഴൽനാടന്റെ ആരോപണം അതീവ ഗുരുതരമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കോൺഗ്രസിന്റെ സമരാഗ്നി യാത്രയുടെ ഭാഗമായി കൊല്ലത്ത് പ്രതിപക്ഷ നേതാവുമൊത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഭവത്തിൽ അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

എസ്എൻസി ലാവ്‌ലിൻ അഴിമതിക്ക് ശേഷം കേരളം കണ്ട ഏറ്റവും വലിയ അഴിമതിയാണിത്. കരിമണൽ വിറ്റ് പണം കൈതോലപ്പായയിൽ കൊണ്ടു പോയ ആളാണ് മുഖ്യമന്ത്രി. ധാർമ്മികമായി മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ പിണറായി വിജയന് അവകാശമില്ല. മുഖ്യമന്ത്രി രാജിവച്ച് പുറത്തു പോകണം. സിഎംആര്‍എല്ലുമായി ബന്ധപ്പെട്ട മാസപ്പടി ആരോപണങ്ങളിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നിയമ നടപടി സ്വീകരിക്കും. സിപിഎമ്മും ബിജെപിയും സയാമീസ് ഇരട്ടകളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മാനന്തവാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച അജീഷിന്റെ കുടുംബത്തിന് കെ പി സി സി 15 ലക്ഷം രൂപ നൽകുമെന്ന് അദ്ദേഹം അറിയിച്ചു. കർണാടക സർക്കാർ പ്രഖ്യാപിച്ച 15 ലക്ഷത്തിനെതിരെ  ബി ജെ പി രംഗത്ത് എത്തിയിരുന്നു. ഇതിനു പിന്നാലെ പണം വേണ്ടെന്ന് അജീഷിന്റെ കുടുംബം പറഞ്ഞു. അതിനാലാണ് കെപിസിസി പണം നൽകാൻ തീരുമാനിച്ചത്. 

കെ. സുധാകരന്റെ വിവാദമായ അസഭ്യ പരാമർശം അടഞ്ഞ അധ്യായമെന്ന് പ്രതിപക്ഷ നേതാവ്  വി.ഡി സതീശൻ പറഞ്ഞു. രാഹുൽ ഗാന്ധി വയനാട്ടിൽ മൽസരിക്കണമെന്നാണ് കെ പി സി സിയുടെ നിലപാട്. ഇക്കാര്യം കെപിസിസി ഹൈക്കമാന്റിനെ അറിയിച്ചിട്ടുണ്ട്. മുസ്ലിം ലീഗുമായി സീറ്റ് ചര്‍ച്ച തൃപ്തികരമായാണ് പൂര്‍ത്തിയാക്കിയതെന്നും അദ്ദേഹം ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു.

Hot Topics

Related Articles