വിജയപുരം രൂപതയുടെ സഹായ മെത്രാനായി ഡോ.ജസ്റ്റിൻ മഠത്തിൽ പറമ്പിൽ അഭിഷിക്തനായി

പറമ്പിൽ അഭിഷിക്തനായി.

Advertisements

ഡോ.ജസ്റ്റിൻ മഠത്തിൽ പറമ്പിൽ വിജയപുരം രൂപതയുടെ പ്രഥമ സഹായ മെത്രാനായി അഭിഷിക്തനായി. പ്രാർത്ഥനാ മുഖരിതമായ സ്വർഗിയ ആന്തരീക്ഷത്തിൽ കോട്ടയം വിമലഗിരി കത്തീഡ്രലിൽ നടന്ന പ്രൗഡോജ്ജ്വലമായ മെത്രാഭിഷേക ചടങ്ങിൽ ബിഷപ്പ് ഡോ. സെബാസ്റ്റ്യൻ തെക്കെതെച്ചേരിൽ വിശ്വസ്തയുടെ അടയാളമായ മോതിരവും വിശുദ്ധിയുടെ അടയാളമായ അംശമുടിയും നിയുക്ത മെത്രാനെ അണിയിച്ചു. തുടർന്ന് അജപാലനാധികാരത്തിൻ്റെ ചിഹ്നമായ ദണ്ഡ് നൽകി ഭദ്രാസന ക്കസേരയിൽ ഇരുത്തിയതോടെ കത്തീഡ്രൽ അങ്കണത്തിൽ എത്തിയ വിശ്വാസി സഹസ്രങ്ങൾ കരഘോഷം മുഴക്കി. അഭിഷേക ചടങ്ങുകളുടെ ആദ്യഭാഗത്ത് വരാപ്പുഴ ആർച്ചുബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിലും


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തിരുവനന്തപുരം ആർച്ച്ബിഷപ് ഡോ .തോമസ് നെറ്റോയും  മുഖ്യ സഹകാർമികരായി. 

അഭിഷിക്തനായ സഹായ മെത്രാൻ ഡോ .ജസ്റ്റിൻ മഠത്തിൽ പറമ്പിലിൻ്റെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധബലി തുടർന്നു. കേരള ലത്തീൻ കത്തോലിക്കാ മെത്രാൻസമിതി പ്രസിഡൻ്റും കോഴിക്കോട് രൂപതാ മെത്രാനുമായ ഡോ. വർഗീസ് ചക്കാലക്കൽ വചനസന്ദേശം നൽകി. സിറോ- മലങ്കര  മേജർ ആർച്ച്ബിഷപ്പ് കർദ്ദിനാൾ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്കാ ബാവ, സിറോ- മലബാർ മേജർ ആർച്ച്ബിഷപ്പ്

എമരിത്തുസ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി. നേരത്തെ നിയുക്ത മെത്രാനെയും മറ്റു മെത്രാന്മാരെയും വിശിഷ്ട അതിഥികളെയും ബിഷപ്പ് അബ്രോസ് അബസോള പ്രവേശന കവാടത്തിൽ സ്വീകരിച്ച് ബാൻഡ് മേളത്തിൻ്റെ അകമ്പടിയോടെ വിമലഗിരി  കത്തീഡ്രലിലെക്ക് ആനയിച്ചു.  വിജയപുരം രൂപതാധ്യക്ഷൻ ഡോ.സെബാസ്റ്റ്യൻ തെക്കേതെച്ചേരിൽ എല്ലാവരെയും സ്വാഗതം ചെയ്തു. തുടർന്ന് സിറോ – മലബാർ സഭാ മേജർ ആച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ ആമുഖ സന്ദേശം നൽകിയതിന്ശേക്ഷം മെത്രാഭിഷേക കർമങ്ങൾ ആരംഭിച്ചു. 

ശുശ്രൂഷ കോഓർഡിനേറ്റർ ഫാ. വർഗീസ് കൊട്ടക്കാട്ട് മോൺ. ജസ്റ്റിൻ മഠത്തിൽപറമ്പിലിനെ മെത്രാനായി വാഴിക്കണമെന്ന് ബിഷപ്പ് സെബാസ്റ്റ്യൻ തേക്കേത്തെച്ചേരിലിനോട് അഭ്യർത്ഥിച്ചു. തുടർന്ന് ചാൻസലർ മോൺ. ജോസ് നവസ് ലത്തീൻ ഭാഷയിലുള്ള പരി.പിതാവിൻ്റെ നിയമന ഉത്തരവും അതിൻ്റ മലയാള പരിഭാഷ വൈസ് ചാൻസലർ റവ.സിസ്റ്റർ മേരി അൻസയും വായിച്ചു .

വിവിധ സഭകളിൽ നിന്നായി 40 മെത്രാന്മാരും 300 ഓളം

വൈദികരും സഹ കാർമികരായി. എപ്പിസ്ക്കോപ്പൽ വികാരിയും ആഘോഷ കമ്മിറ്റി ജനറൽ കൺവീനറുമായ മോൺ.സെബാസ്റ്റ്യൻ പൂവത്തുങ്കൽ, ഫാ. ഹിലാരി തേക്കേക്കുറ്റ്, ഫാ. അഗസ്റ്റിൻ മേച്ചേരി,  പി ആർ ഒ. അഡ്വക്കേറ്റ് ഹെൻറി ജോൺ, പാസ്റ്ററൽ കൗൺസിൽ ജോയിൻ്റ് സെക്രട്ടറി സാജു ജോസഫ്, അന്നമ്മ എബ്രഹാം, വിവിധ കമ്മിറ്റി കൺവീനർമാർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. സാമൂഹിക രാഷ്ട്രീയ മേഘലകളിലെ പ്രമുഖർ എംപി മാരായ കൊടിക്കുന്നിൽ സുരേഷ്, ഡീൻ കുര്യാക്കോസ്, തോമസ് ചാഴികാടൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, പ്രൊഫ. കെ.വി തോമസ് , ഫ്രാൻസിസ് ജോർജ് എക്സ് എംപി തുടങ്ങിയവർ സംബന്ധിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.