ബിഷപ്പ് ഫ്രാങ്കോ കേസിന്റെ വിധി : കോട്ടയം കളക്ടറേറ്റ് വളപ്പിൽ കനത്ത സുരക്ഷ: കാവലിന് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം

കളക്ടറേറ്റിൽ നിന്നും
ജാഗ്രതാ ന്യൂസ് ലൈവ്
പ്രത്യേക ലേഖകൻ

Advertisements

കോട്ടയം : കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ വിധി വരാൻ മണിക്കൂറുകൾ മാത്രം ബാക്കിയിരിക്കെ കോട്ടയം കലക്ടറേറ്റ് വളപ്പിൽ ഒരുക്കിയിരിക്കുന്നത് കനത്ത സുരക്ഷ. കോട്ടയം ഡിവൈഎസ്പി കെ സന്തോഷ് കുമാറിന്റെയും , ഈസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെക്ടർ റിജോ പി ജോസഫിന്റെയും നേതൃത്വത്തിൽ വൻ സുരക്ഷാ സന്നാഹമാണ് കളക്ടറേറ്റ് വളപ്പിൽ ഒരുക്കിയിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തിരിച്ചറിയൽ കാർഡ് പരിശോധിച്ചശേഷം മാത്രമാണ് ആണ് കളക്ട്രേറ്റ് വളപ്പിലെ നാല് ഗേറ്റുകൾ വഴിയും ഉള്ളിലേക്ക് പ്രവേശനം ഉള്ളത്. ഓരോ ഗേറ്റിലും വനിതാ പൊലീസുകാരടക്കം നാല് ഉദ്യോഗസ്ഥർ നിന്നാണ് പരിശോധനയ്ക്ക് നേതൃത്വം നൽകുന്നത്. കോടതി വളപ്പിലേക്ക് ഉള്ള പ്രവേശനം എല്ലാം ബാരിക്കേഡ് കെട്ടി പൊലീസ് നിരോധിച്ചിട്ടുണ്ട്. കോടതി ജീവനക്കാർക്കും തിരിച്ചറിയൽ കാർഡ് ഉള്ള മാധ്യമപ്രവർത്തകർക്കും കേസുമായി ബന്ധപ്പെട്ടവർക്കും മാത്രമാണ് ഇവിടേക്ക് പ്രവേശനം ഉള്ളത്.

അനിഷ്ടസംഭവങ്ങൾ ഒഴിവാക്കുന്നതിനായി അനാവശ്യമായി കളക്ടറേറ്റ് വളപ്പിൽ ആരെയും ചുറ്റിത്തിരിയാൻ പൊലീസ് അനുവദിക്കുന്നില്ല. സംശയാസ്പദമായ കാണുന്നവരെല്ലാം സ്പെഷ്യൽ ബ്രാഞ്ച് ദിവസവും പൊലീസുകാരും ചോദ്യം ചെയ്ത ശേഷം മാത്രമാണ് ഉള്ളിലേക്ക് പ്രവേശിക്കുന്നത്. കളക്ടറേറ്റ് വളപ്പിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

രാവിലെ 9.30 ഓടെ തന്നെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൻ കോടതിയിൽ എത്തിയിരുന്നു. പൊലീസിന്റെ കനത്ത സുരക്ഷാവലയത്തിനുള്ളിലൂടെയാണ് ഫ്രാങ്കോ കോടതികളിലേക്ക് പ്രവേശിച്ചത്. തൊട്ടുപിന്നാലെ തന്നെ വിചാരണ കോടതി ജഡ്ജി ബി. ഗോപകുമാറും സ്ഥലത്തെത്തി. സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. ജിതേഷ് ജെ ബാബുവും കോടതിയിൽ എത്തിയിരുന്നു.

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലാണ് കോട്ടയത്തെ പ്രത്യേക കോടതി വിധി പറയുക. ഈ കേസിന്റെ വിചാരണയുടെ ഘട്ടത്തിൽ തന്നെ വിവാദങ്ങൾ ഉയർന്നിരുന്നു. കനത്ത സുരക്ഷയുടെ സാഹചര്യത്തിൽ കളക്ടറേറ്റ് വളപ്പിൽ എത്തുന്ന ജീവനക്കാർ എല്ലാവരും തിരിച്ചറിയൽ കാർഡ് ധരിക്കണമെന്ന നിർദേശം മുന്നോട്ട് വച്ചിരിരുന്നു. വിധി വരുന്നതിന്റെ ഭാഗമായി കോടതി സ്ഥിതി ചെയ്യുന്ന ജില്ലാ കളക്ടറേറ്റ് വളപ്പിൽ വൻ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
2019 ഏപ്രിൽ നാലിന് കുറ്റപത്രം സമർപ്പിച്ച് നവംബറിൽ 2019 വിചാരണ തുടങ്ങിയ കേസിലാണ് ഒടുവിൽ വിധി പറയുന്നത്. കേസിലെ 83 സാക്ഷികളിൽ
39 പേരെ വിസ്തരിച്ചു. സാക്ഷിപ്പട്ടികയിൽ കർദ്ദിനാൾ ജോർജ് ആലഞ്ചേരി ,ബിഷപ്പുമാർ .വൈദീകർ ,കന്യാസ്ത്രീകൾ എന്നിവരും ഉണ്ടായിരുന്നു.കോട്ടയം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.