കോട്ടയം : കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് തുണയായത് സംശയത്തിന്റെ ആനുകൂല്യം. പ്രതിഭാസത്തെ പിന്തുണച്ച് അഡ്വ.രാമൻപിള്ള നടത്തിയ നിർണായക വാദങ്ങളാണ് കോടതിയിൽ ബിഷപ്പ് ഫ്രാങ്കോയെ തുണച്ചത്. പരാതി നൽകാൻ വൈകി എന്ന വാദവും, കന്യാസ്ത്രീ പീഡനം നടന്നെന്ന് ആരോപിക്കുന്ന തീയതിക്കുശേഷം ബിഷപ്പ് ഫ്രാങ്കോയ്ക്ക് ഒപ്പമുണ്ടായിരുന്നു എന്ന വാദവും കോടതി അംഗീകരിച്ചു. ഇതോടെയാണ് ഫ്രാങ്കോ കേസിൽ കുറ്റവിമുക്തനാക്കപ്പെട്ടത്.
ഇരയായ കന്യാസ്ത്രീയുടെ പരാതിയും മൊഴിയും വിശ്വാസീനമല്ലെന്നതായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ബലാൽസംഘം ചെയ്തു എന്ന് ആരോപിക്കുന്ന തീയതികൾ കൃത്യമമാണെന്നും
ബലാൽസംഘത്തിന് ശേഷവും പ്രതിയും ഇരയും ഒരുമിച്ച് പരിപാടികളിലും യാത്രകളിലും പങ്ക് എടുത്തിട്ടുണ്ടെന്നും പ്രതിഭാഗം വാദിച്ചു. ബിഷപ്പ് കന്യാസ്ത്രീ മഠത്തിൻ്റെ അധികാരി അല്ലെന്നും , സാക്ഷികൾ സഭയക്ക് എതിരെ നിൽക്കുന്നവർ ആണ് അവരെ വിശ്വസിക്കുവാൻ പാടില്ല തുടങ്ങിയ വാദങ്ങൾ ആണ് പ്രതിഭാഗം വിടുതൽ പ്രധാനമായും ഉന്നയിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ ഇരയായ കന്യാസ്ത്രീ താൻ നൽകിയ പരാതിയിലും പൊലീസിന് നൽകിയ മൊഴികളിലും മജിട്രേസ്റ്റ് മുമ്പാകെ നൽകിയ മൊഴിയും കൃത്യമായും വ്യക്തമായും മൊഴി നൽകിയിട്ടുള്ളതാണെന്നും വ്യക്തമാക്കി. എന്നാൽ ഈ വാദങ്ങൾ ഒന്നും കോടതി അംഗീകരിച്ചില്ല. ഇതാണ് ഇപ്പോൾ ബിഷപ്പിനെ വിട്ടയക്കാൻ ഇടയാക്കിയത്.
ആദ്യം ഇംഗ്ലീഷിൽ വിധി പറഞ്ഞ ആരംഭിച്ച കോടതി പിന്നീട് മലയാളത്തിലേക്ക് വിധി മാറ്റി. ഫ്രാങ്കോ കുറ്റക്കാരനല്ലെന്ന് ഒറ്റവരിയിൽ പറഞ്ഞ കോടതി വിശദാംശങ്ങൾ വിധി പകർപ്പിലൂടെ പുറത്തുവിടുമെന്നും അറിയിച്ചു.