കന്യാസ്ത്രീയെ പീഡിപ്പിച്ച കേസ്: ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ പ്രോസിക്യൂഷൻ ഹൈക്കോടതിയിലേയ്ക്ക്; അപ്പീൽ നൽകാമെന്നു അഭിഭാഷകൻ നിയമോപദേശം നൽകി

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകാമെന്നു പ്രോസിക്യൂഷന്റെ നിയമോപദേശം.
കോട്ടയം അഡീഷണൽ ജില്ലാ കോടതിയുടെ വിധിയ്ക്ക് എതിരെ അപ്പീൽ നൽകുന്നതിനായി , സെപ്ഷ്യൽ പ്രാസിക്യൂട്ടർ അഡ്വ: ജിതേഷ് ജെ ബാബുവാണ്, കോട്ടയം ജില്ലാ പൊലീസ് മേധാവിയ്ക്ക് നിയമോപദേശം നൽകിയത്.

Advertisements

പൊലീസ് ആവശ്യപ്പെട്ട പ്രകാരമാണ് നിയമോപദേശം നൽകിയത്. അഡീഷണൽ എസ്.പി സുരേഷ് കുമാറിന്റെ സാന്നിധ്യത്തിൽ ജില്ലാ പൊലീസ് മേധാവി ശിൽപയ്ക്കാണ് റിപ്പോർട്ട് കൈമാറിയത്. നിയമോപദേശം സംസ്ഥാന പൊലീന്ന് ആസ്ഥാനം മുഖേന സർക്കാരിന് കൈമാറി, സർക്കാരിൽ നിന്ന് അനുമതി ലഭിക്കുന്ന മുറക്ക് അഡ്വക്കേറ്റ് ജനറൽ ഓഫീസ് മുഖേന , ബഹുമാനപ്പെട്ട ഹൈക്കോടതി മുമ്പാകെ സർക്കാർ അപ്പീൽ നൽകും


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതോടൊപ്പം, ഇരയായ കന്യാസ്ത്രീ, സ്വന്തം നിലയിൽ, തന്നെ പിന്തുണയ്ക്കുന്ന സംഘടനകളുടെ സഹായത്തോടെ ഹൈക്കോടതി അഭിഭാഷകനായ ജോൺ എസ് .റാഫ് മുഖേന മറ്റൊരു അപ്പീലും നൽകും. രണ്ട് അപ്പീലുകളും ഹൈക്കോടതി ഒരുമിച്ച് പരിഗണിക്കും.

Hot Topics

Related Articles