ബിസ്ലേരിയുടെ പാക്കുകളിൽ ഇടം പിടിച്ച് ലിയോ കോയിൻ

കൊച്ചി: തരംഗമായി കൊണ്ടിരിക്കുന്ന ലിയോ കോയിൻ കുപ്പിയിൽ അവതരിപ്പിച്ച് മുന്‍നിര പാക്കേജ്ഡ് കുടിവെള്ള ബ്രാന്റായ ബിസ്ലേരി. ലോകേഷ് കനകരാജിന്റെ വിജയ് ചിത്രമായ ലിയോയുടെ പ്രചാരണാർത്ഥം പുറത്തിറക്കിയ ലിയോ കോയിനാണ് ബിസ്ലേരിയുടെ കുപ്പികളിൽ ഇടം പിടിക്കുന്നത്. ബിസ്ലേരിയുടെ 500 എം.എല്‍, ഒരു ലിറ്റര്‍, രണ്ട് ലിറ്റര്‍ ലിമിറ്റഡ് എഡിഷൻ പാക്കുകളിലാണ് ലിയോ കോയിൻ ആലേഖനം ചെയ്യുന്നത്.

Advertisements

കേരളത്തിലെയും തമിഴ്നാട്ടിലെയും പ്രേക്ഷകരെ ലക്ഷ്യമിട്ടാണ് ലിമിറ്റഡ് എഡിഷൻ പാക്കുകൾ പുറത്തിറക്കുന്നത്. ഈ വർഷം പുറത്തിറങ്ങുന്ന ബിസ്ലേരിയുടെ പതിനൊന്നാമത് ലിമിറ്റഡ് എഡിഷൻ പാക്കേജാണ് ലിയോയുടേതെന്ന് ബിസ്ലേരി ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ മാര്‍ക്കറ്റിങ്ങ് ഹെഡ്ഡ് തുഷാര്‍ മല്‍ഹോത്ര പറഞ്ഞു. ബിസ്ലേരിയുമായി സഹകരിച്ചുള്ള നൂതനമായ പ്രൊമേഷനിലൂടെ കൂടുതൽ പ്രേക്ഷകരെ സിനിമയിലേക്ക് ആകർഷിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നിർമ്മാതാക്കളായ സെവൻസ്റ്റാർ സിനിമാസ് മേധാവി എസ്.എസ് ലളിത് കുമാർ കൂട്ടിച്ചേർത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേരളത്തിലെയും തമിഴ്നാട്ടിലേയും 40,000ൽ പരം റീട്ടെയിൽ ഔട്ട്ലറ്റുകളിൽ നിന്ന് ഈ ലിമിറ്റഡ് എഡിഷൻ പായ്ക്കുകള്‍ ലഭിക്കും. ഇതിന് പുറമേ Bisleri@Doorstep എന്ന ആപ്പിലൂടെ ഓണ്‍ലൈനായും വാങ്ങാനാകും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.