ബിജെപിക്കെതിരെ ആഞ്ഞടിച്ച്‌ കെസിബിസി ; സൗഹൃദം കാണിക്കുമ്പോഴും ശത്രുതാപരമായ നീക്കങ്ങള്‍ തുടരുകയാണെന്നും ദീപികയിലെ ലേഖനം 

കോട്ടയം : ബിജെപിക്കെതിരെ ആഞ്ഞടിച്ച്‌ കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാദര്‍ ജേക്കബ് ജി പാലക്കാപ്പിള്ളി. സൗഹൃദം കാണിക്കുമ്ബോഴും ശത്രുതാപരമായ നീക്കങ്ങള്‍ തുടരുകയാണെന്നാണ് അദ്ദേഹം പറയുന്നത്.ദീപിക പത്രത്തിലെ ലേഖനത്തിലാണ് ജേക്കബ് പാലക്കാപ്പിള്ളി വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. ‘സംഘപരിവാര്‍ പ്രസിദ്ധീകരണങ്ങള്‍ ക്രൈസ്‌തവ വിദ്വേഷം പ്രചരിപ്പിക്കുന്നു. സൗഹൃദം കാണിക്കുമ്ബോഴും ശത്രുതാപരമായ നീക്കങ്ങള്‍ അവര്‍ തുടരുകയാണ്. ക്രൈസ്‌തവര്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നു. ബിജെപിയുടെ ഇരട്ടത്താപ്പ് പൊതുസമൂഹം തിരിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് കൂടുതല്‍ അതിക്രമങ്ങള്‍ ഉണ്ടാകുന്നത്. വിരുന്നൊരുക്കി ക്രൈസ്‌തവരുമായി അടുക്കാൻ ശ്രമിക്കുകയാണ് അവര്‍. ഇതിനെ സഭകള്‍ അങ്ങോട്ട് പ്രോത്സാഹിപ്പിച്ചിട്ടില്ല.’ – ഫാദര്‍ ജേക്കബ് പാലക്കാപ്പിള്ളി പറഞ്ഞു.

Advertisements

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്രിസ്‌മസ് വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാരെ അധിക്ഷേപിച്ച മന്ത്രി സജി ചെറിയാനെതിരെ ജേക്കബ് ജി പാലക്കാപ്പിള്ളി നേരത്തേ രംഗത്തെത്തിയിരുന്നു. ‘സജി ചെറിയാന്റെ പ്രസ്താവനയില്‍ ക്രൈസ്തവ സമൂഹത്തിന് നീരസമുണ്ട്. സുപ്രധാന സ്ഥാനങ്ങളില്‍ ഉള്ളവര്‍ സംസാരിക്കുമ്ബോള്‍ വാക്കുകളില്‍ മിതത്വം പുലര്‍ത്തണം. ഭരണഘടനയെ മാനിക്കാത്തതിന്റെ പേരില്‍ നേരത്തേ മന്ത്രിസ്ഥാനം നഷ്ടപ്പെട്ടയാളാണ് സജി ചെറിയാൻ. സമൂഹത്തിലെ ഉന്നതരായ വ്യക്തികളെ സംബോധന ചെയ്യുമ്ബോള്‍ മാത്രം ഉപയോഗിക്കാൻ വേണ്ടി മാത്രമുള്ള ഒരു നിഘണ്ടു അവരുടെ കൈയിലുണ്ട്. ഇത്തരം നിഘണ്ടുകള്‍ ഉപയോഗിക്കുന്ന ഒരു സ്കൂളില്‍ നിന്ന് വരുന്ന വ്യക്തി എന്ന നിലയില്‍ അദ്ദേഹത്തില്‍ നിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കാനില്ല. ക്രൈസ്തവര്‍ ഏത് രാഷ്ട്രീയം സ്വീകരിക്കണം, എന്ത് നിലപാടെടുക്കണം എന്നൊക്കെ തീരുമാനിക്കുന്നത് മറ്റ് രാഷ്ട്രീയ പാര്‍ട്ടികളല്ല. അതുകൊണ്ട് ഏതെങ്കിലും ഒരു വിരുന്നില്‍ പങ്കെടുത്താല്‍ ആ രാഷ്ട്രീയ പാര്‍ട്ടിയോടാണ് ചായ്‌വെന്ന് സ്ഥാപിച്ചെടുക്കുന്നത് എന്തിനാണ്. ‘- ഫാദര്‍ ജേക്കബ് പാലപ്പിള്ളി ചോദിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.