ന്യൂഡൽഹി: രാജ്യത്തെ ജനപ്രീതിയുള്ള മുഖ്യമന്ത്രിമാരിൽ പിണറായി വിജയന് അഞ്ചാം സ്ഥാനം. ഒന്നാമനായി ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക്. ഇന്ത്യാ ടുഡേ മൂഡ് ഓഫ് ദി നാഷൻ സർവ്വേയിലാണ് നവീൻ പട്നായിക് ഒന്നാമതെത്തിയത്. 71 ശതമാനം പേർ പട്നായിക്കിന്റെ ഭരണമാതൃകയെ പിന്തുണച്ചു. ഇന്ത്യാ ടുഡേ ഗ്രൂപ്പ് വർഷത്തിൽ രണ്ടുതവണ സംഘടിപ്പിക്കുന്ന മൂഡ് ഓഫ് ദി നേഷൻ വോട്ടെടുപ്പ്, രാജ്യവ്യാപകമായാണ് നടത്തുന്നത്. ഒഡീഷയിൽ നിന്നുള്ള 2,743 പേരിൽ ഏകദേശം 71% പേരും പട്നായികിനെ അനുകൂലിച്ചു.
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയാണ് രണ്ടാം സ്ഥാനത്ത്. 4982 പേരിൽ 69.9 ശതമാനം പേരും മമതാ ബാനർജിയെ അനുകൂലിച്ചു. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് 67.5 ശതമാനം വോട്ടും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ 61.8 ശതമാനം, കേരള മുഖ്യമന്ത്രി പിണറായി വിജയൻ 61.1 ശതമാനം, ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ 57.9 ശതമാനം അസം മുഖ്യമന്ത്രി ഹേമന്ദ് ബിശ്വശർമ 56.6 ശതമാനം ചത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ 51.4 ശതമാനം പിന്തുണയും ലഭിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴിഞ്ഞ വർഷം, ഇന്ത്യാ ടുഡേ ഗ്രൂപ്പ്കാർവി ഇൻസൈറ്റ്സ് മൂഡ് ഓഫ് ദി നേഷൻ ജനുവരി 2021 ൽ സംഘടിപ്പിച്ച വോട്ടെടുപ്പിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച മുഖ്യമന്ത്രിയായി നവീൻ പട്നായിക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കൂടാതെ, കൊവിഡ്19 കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിലൂടെ, മഹാമാരിയെ മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്നതിൽ ഏറ്റവും മികച്ച സംസ്ഥാനമായി ഇന്ത്യ ടുഡേയുടെ മൂഡ് ഓഫ് ദി നേഷൻ സർവേയിൽ ഒഡീഷ ഒന്നാമതെത്തി.