കോട്ടയം നഴ്സിംഗ് കോളേജിലെ റാഗിങ്; പ്രിൻസിപ്പലിനെയും ഹോസ്റ്റൽ വാർഡനെയും പ്രതികളാക്കി കേസ് എടുക്കണം: ബിജെപി

കോട്ടയം: ക്രൂരമായ റാഗിങ് നടന്ന കോട്ടയം ഗവൺമെൻറ് നഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. എ റ്റി ഡോ.സുലേഖയെയും ഹോസ്റ്റൽ വാർഡൻ ചാർജ് വഹിച്ചിരുന്ന അസി. പ്രൊഫ.അജയ് പി മാണിയെയും പ്രതികളാക്കി കേസെടുക്കണമെന്ന് ബിജെപി കോട്ടയം വെസ്റ്റ് ജില്ല പ്രസിഡൻറ് ജി. ലിജിൻ ലാൽ ആവശ്യപ്പെട്ടു. കോട്ടയം നഴ്സിംഗ് കോളേജിലേക്ക് ബിജെപി നടത്തിയ പ്രതിഷേധ മാർച്ച് ചെയ്ത് സംസാരിക്കുകയായിരുന്നു ലിജിൻ.

Advertisements

ഇത്തരം കുറ്റകൃത്യങ്ങൾ നിയന്ത്രിക്കാനും കലാലയങ്ങളിൽ സുരക്ഷിത പഠനം ഉറപ്പാക്കാനും ഉത്തരവാദപ്പെട്ട അധികാരികളെ പ്രതികളാക്കണം. അത്തരത്തിൽ ഒരു നിയമപരമായ ക്രമീകരണം ഉണ്ടായാൽ മാത്രമേ കലാലയങ്ങളിലെ കുറ്റകൃത്യങ്ങൾ കുറയൂ. കോട്ടയം നഴ്സിംഗ് കോളേജിലെ റാഗിങ് ൽ ഉത്തരവാദിത്തപ്പെട്ട അധികൃതർ കുറ്റകരമായ അനാസ്ഥപുലർത്തിയെന്ന് വ്യക്തമാണ്. ഇക്കാര്യം തുടക്കത്തിൽ തന്നെ ചൂണ്ടിക്കാട്ടിരുന്നതാണ്. സംസ്ഥാന സർക്കാർ രണ്ടുപേർക്കെതിരെയും അച്ചടക്ക നടപടിയെടുത്തെങ്കിലും അത് താൽക്കാലികമാണ്. ഇത്തരം സംഭവങ്ങളിൽ എല്ലാം പ്രതിഷേധ ചൂടണയുമ്പോൾ നടപടികൾ തണുക്കുന്നതാണ് കണ്ടിട്ടുള്ളത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പിണറായി വിജയൻ അധികാരത്തിൽ വന്നശേഷം 10 വർഷങ്ങളിൽ 30ലധികം റാഗിംഗ് സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തത്. അതിൽ റാഗി ഗ് നിരോധനം നിയമപ്രകാരം കേസെടുത്തത് വിരളം കേസുകളിൽ മാത്രം. സർക്കാർതലത്തിലുള്ള ഈ മനോഭാവമാണ് കേരളത്തിൽ കലാലയങ്ങളിൽ അ സമാധാനം പെരുകാൻ കാരണം. നഴ്സിംഗ്. കോളജിലെ റാഗിങ് ൽ പ്രതികളാക്കപ്പെടേണ്ട പ്രിൻസിപ്പലിന്റെ മുന്നിൽ ചെന്ന് നടപടി ആവശ്യപ്പെട്ട കോട്ടയം എംപിയും തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയും ഉൾപ്പെട്ട യുഡിഎഫ് നേതാക്കൾ സ്വയം പരിഹാസരാവുകയാണ്.കണ്ണിൽ പൊടിയിടാൻ ആയിരുന്നു ഈ സന്ദർശനം.

കലാലയങ്ങളെ കൊലക്കളങ്ങൾ ആക്കുന്നതിന് നേതൃത്വം നൽകുന്ന എസ്എഫ്ഐ നടത്തിയ മാർച്ച് ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്നതിന് മാത്രമാണ്. കൗൺസിലിംഗ് നടത്തേണ്ടത് കേരളത്തിലെ എസ്എഫ്ഐ നേതാക്കൾക്കാണ്. ബിജെപി ജില്ലാ ജനറൽ സെക്രട്ടറി എസ് രതീഷ്, മേഖല വൈസ് പ്രസിഡന്റ് ടി എൻ ഹരികുമാർ, ജില്ലാ ട്രഷറർ ശ്രീജിത്ത്‌ കൃഷ്ണൻ,ജില്ലാ സെക്രട്ടറി ലാൽ കൃഷ്ണ,സംസ്ഥാന സമിതി അംഗം കെ ഗുപ്തൻ, നഗരസഭ കൗൺസിലർമാരായ വിനു ആർ മോഹൻ, കെ ശങ്കരൻ, ബിജു, മണ്ഡലം പ്രസിഡന്റ്മാരായ സുഭാഷ്, അശ്വന്ത്, ഷാനു, ബിനീഷ്, അഭിലാഷ്, യുവമോർച്ച ജില്ലാ പ്രസിഡന്റ് വിഷ്ണു എന്നിവർ നേതൃത്വം നൽകി

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.