തിരുവാതുക്കൽ: കേരളത്തിലെ സാധാരണക്കാരായ പാവപ്പെട്ട ജനങ്ങൾക്ക് പ്രതിമാസ പെൻഷൻപോലും നൽകാതെ കോടികൾ ചിലവഴിച്ച് നടത്തുന്ന നവകേരളസദസ്സ് പൊതുസമൂഹത്തോടുള്ള പിണറായി സർക്കാരിൻ്റെ വെല്ലുവിളിയാണെന്ന് ബി ജെ പി സംസ്ഥാനസമിതി അംഗം ബി .രാധാകൃഷ്ണമേനോൻ കുറ്റപ്പെടുത്തി. ദിനംപ്രതി നരേന്ദ്രമോദി സർക്കാർ നടപ്പിലാക്കുന്ന ജനക്ഷേമകേന്ദ്രപദ്ധതികൾ മറ്റ് സoസ്ഥാനങ്ങളിൽ നടപ്പിലാക്കുമ്പോൾ കേരളസർക്കാർ മുഖംതിരിച്ച് നിൽക്കുന്ന സമീപനമാണെന്നും, വിവിധങ്ങളായ പൊതുജനങ്ങൾക്ക് സ്വീകാര്യപ്രദമായ പദ്ധതികൾ പേര്മാറ്റിയാണ് കേരള സർക്കാർ നടപ്പിലാക്കാൻ ശ്രമിക്കുന്നതെന്നും അദ്ധേഹം കുറ്റപ്പെടുത്തി. എൻ ഡി എ തിരുനക്കര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവാതുക്കൽ കവലയിൽ നടത്തിയ ജന പഞ്ചായത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. കഴിഞ്ഞ ഒൻപത് വർഷക്കാലമായി രാജ്യത്ത് വിവിധങ്ങളായ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കിയെന്നും ലോകരാജ്യങ്ങളുടെ മുന്നിൽ നമ്മുടെ ഭാരതം വൻ സാമ്പത്തിക ശക്തിയായെന്നും ജന പഞ്ചായത്ത് യോഗത്തിൽ മുഖ്യ പ്രഭാഷണം നടത്തിക്കൊണ്ട് ബി ഡി ജെ എസ് സംസ്ഥാന സമിതി അംഗം സജീഷ് മണലേൽ അഭിപ്രായപ്പെട്ടു. ബി ജെ പി തിരുനക്കര ഏരിയ പ്രസിഡൻ്റ് ഹരി കിഴക്കേക്കുറ്റ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മണ്ഡലം പ്രസിഡന്റ് അരുൺ മൂലേടം,മധ്യമേഖല പ്രസിഡൻ്റ് ടി എൻ ഹരികുമാർ, സംസ്ഥാന കൗൺസിൽ അംഗം സി എൻ സുബാഷ്, ജില്ലാ കമ്മിറ്റി അംഗം വി.പി മുകേഷ്, ഡി എൽ ഗോപി, വൈസ് പ്രസിഡന്റ് ജതീഷ് നാട്ടകം,മണ്ഡലം സെൽ കൺവീനർ ടി ടി സന്തോഷ് ,മണ്ഡലം സെക്രട്ടറി സുധ ഗോപി, ടി കെ തുളസിദാസൻ തുടങ്ങിവർ സംസാരിച്ചു.