കോട്ടയം :ജില്ലയിലെ ക്ഷീരമേഖല വൻ പ്രതിസന്ധിയിൽ വലഞ് നിൽക്കുകയാണ്, നഷ്ടം സഹിക്കാതെ ക്ഷീര മേഖല വിടുന്ന കർഷകരുടെ എണ്ണം വൻ തോതിൽ വർധിക്കുകയാണ് എന്നും ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ പ്രസ്താവനയിലൂടെ പറഞ്ഞു. ജില്ലയിൽ ക്ഷീര കൃഷിക്ക് അനുകൂലമായ സാഹചര്യമാണ് കേരളത്തിലേത്. എന്നിട്ടും അനുദിനം പാല്‍ക്ഷാമം രൂക്ഷമാകുന്നത് ക്ഷീര വീകസന പദ്ധതികളിലെ ആസൂത്രണക്കുറവും നടത്തിപ്പിലെ കാര്യക്ഷമതയില്ലായ്മയും മൂലമാണ്. കാലിത്തീറ്റകളുടെ ക്രമാതിതമായ വിലവര്‍ധന, പച്ചപ്പുല്ലിന്റെയും വൈക്കോലിന്റെയും ലഭ്യതക്കുറവും വില വർധനവും വര്‍ധിച്ചു വരുന്ന രോഗങ്ങള്‍, ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തത, സങ്കരയിനം പശുക്കളുടെ താങ്ങാനാകാത്ത വില, തൊഴിലാളി ക്ഷാമം തുടങ്ങി ഒട്ടേറെ പ്രശ്‌നങ്ങളാണ് ക്ഷീരകര്‍ഷകര്‍ അഭിമുഖീകരിക്കുന്നത്. ഉൽപാദന ചിലവും വരുമാനവും തമ്മിൽ കൂട്ടിമുട്ടിക്കാൻ കർഷകർ പാടുപെടുമ്പോഴാണ് വില വർദ്ധനവ്. മിൽമ പാലിന് അടിക്കടിക്ക് വില കൂട്ടുകയും എന്നാൽ അതിന്റെ ഗുണങ്ങൾ ഒന്നും തന്നെ കർഷകർക്ക് ലഭ്യമാകുന്നുമില്ല.കർഷകരെ കേരള സർക്കാർ ചതിക്കുകയാണ് എന്നും കാലിത്തീറ്റ വില വർധനയ്ക്ക് ആനുപാതികമായി പാലിന് വില കൂട്ടി നൽകിയാൽ മാത്രമേ പ്രതിസന്ധി പരിഹരിക്കാനാകൂവെന്നുംഅദ്ദേഹം പറഞ്ഞു. ഈ വിഷയത്തിൽ കർഷകർക്കൊപ്പം ശക്തമായ സമരവുമായി ജില്ലയിൽ കർഷക മോർച്ച മുന്നോട്ട് വരുമെന്ന് ലിജിൻ ലാൽ കൂട്ടി ചേർത്തു.