വൈക്കം : മുണ്ടാറിൽ നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ.കടുത്തുരുത്തി, വൈക്കം നിയോജകമണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന 2018 ന് മുൻപ് ആരംഭിച്ച മുണ്ടാർ പാലം ഇന്നും ജനങ്ങൾക്ക് ദുരിതമായി തുടരുകയാണെന്നും ലിജിൻ പറഞ്ഞു. സ്കൂളുകളിൽ പഠിക്കാൻ പോകുന്ന കുട്ടികൾ ജീവൻ പണയം വെച്ചാണ് ഈ താത്കാലിക പാലത്തിലൂടെ കടന്നുപോകുന്നത്.എന്തെങ്കിലും ഒരു അത്യാഹിതം സംഭവിച്ചാൽ ആശുപത്രിയിൽ പോലും എത്താൻ സാധിക്കാതെ ആളുകൾ മരണപെടുന്ന അവസ്ഥയുണ്ടാവുമെന്നും, കടുത്ത മനുഷ്യാവകാശ ലംഘനം ഇവിടെ നടന്നുകൊണ്ടിരിക്കുകയാണെന്നും ബിജെപി ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ പറഞ്ഞു.
ഉൾനാടൻ ജല ഗതാഗതം തടസ്സപ്പെടുമെന്ന് പറഞ്ഞാണ് ഈ പാലത്തിന്റെ പണി നടത്താതെ ഇരിക്കുന്നത്. കിലോമീറ്ററോളം നടന്നു മരണത്തെ മുഖമുഖംകണ്ടാണ് പ്രദേശവാസികൾ ഈ താത്കാലിക പാലം ഉപയോഗിക്കുന്നത്. ഇവിടുത്തെ ജനങ്ങളെ മനുഷ്യരായി കാണാൻ അധികാരികൾ തെയ്യാറാവണമെന്ന് ലിജിൻ പറഞ്ഞു.കപിക്കാട് വാക്കെത്തറ റോഡ് വൈക്കം എം എൽ എ യും പൊതുമരാമത്ത് വകുപ്പ് മന്ത്രിയും നേരിട്ട് കാണണം എന്ന് ബിജെപി ആവശ്യപ്പെടുകയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കിലോമീറ്ററോളം പൊട്ടിതകർന്നു കിടക്കുകയാണ് ഈ റോഡ്. സ്കൂളുകളിലേയ്ക്കും ഹോസ്പിറ്റലിൽ ആവശ്യങ്ങൾക്കും ജോലിയ്ക്ക് പോയി വരുന്നതിനും ദിവസേന നൂറുകണക്കിന് രൂപയാണ് ഇവിടുത്തെ ജനങ്ങൾക്ക് ആകുന്നതെന്നും,കേന്ദ്രം കൊടുക്കുന്ന സൗജന്യ റേഷൻ മേടിക്കാൻ മുണ്ടാർ നിവാസികൾ കുറഞ്ഞത് 300 രൂപ മുടക്കേണ്ട ഗതികേട് ആണ് നിലവിൽ ഉള്ളതെന്നും, ലിജിൻ ലാൽ പറഞ്ഞു.ഈ അനീതികൾക്കെതിരെ ജനങ്ങളെ അണിനിരത്തി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാൻ ബിജെപി തെയ്യാറാവുമെന്ന് ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ അറിയിച്ചു.
ബിജെപി ജില്ലാ സെക്രട്ടറി മാരായ അഖിൽ രവീന്ദ്രൻ, ലാൽ കൃഷ്ണ, വൈക്കം മണ്ഡലം പ്രസിഡന്റ് സുഭാഷ്,യുവമോർച്ച ജില്ലാ പ്രസിഡന്റ് അശ്വന്ത് മാമലശ്ശേരിൽ, ബിജെപി കല്ലറ പഞ്ചായത്ത് പ്രസിഡന്റ് അരവിന്ദ് ശങ്കർ, പട്ടിക ജാതി മോർച്ച സംസ്ഥാന സെക്രട്ടറി രമേശ് കാവിമറ്റം,മഹേഷ് രാഘവൻ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.