ദില്ലി: ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് തുടര്‍ഭരണം പ്രവചിച്ച് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. യുപി തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പും ഇന്ന് കഴിഞ്ഞതോടെയാണ് വിവിധ ദേശീയ മാധ്യമങ്ങളും ഏജന്‍സികളും തങ്ങളുടെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തു വിട്ടത്. വെള്ളിയാഴ്ചയാണ് അഞ്ച് സംസ്ഥാനങ്ങളിലേയും വോട്ടെണ്ണല്‍. മണിപ്പൂരിലും ഉത്തരാഖണ്ഡിലും ബിജെപിക്ക് വിജയം പ്രവചിക്കുന്ന സര്‍വേകള്‍ ഗോവയില്‍ തൂക്കുസഭയാകുമെന്നുമെന്ന് പ്രവചിക്കുന്നു. എന്നാല്‍ പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി മൃഗീയ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നത്.
യുപിയില്‍ ബിജെപി അധികാരം നിലനിര്‍ത്തുമെന്നാണ് ഇന്ത്യ ടുഡേ – ആക്സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നത്. ബിജെപിക്ക് 288 മുതല്‍ 326 വരെ സീറ്റുകളും എസ്.പിക്ക് 71 മുതല്‍ 101 വരെ സീറ്റുകളും ഈ എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു. എസ്.പി 135-165, ബി.എസ്.പി – 4-9, കോണ്ഗ്രസ് – 01-03 എന്നിങ്ങനെയാണ് അവരുടെ പ്രവചനം. ബിഎസ്.പി 3 മുതല്‍ ഒന്‍പത് വരെ, കോണ്ഗ്രസ് ഒന്ന് മുതല്‍ മൂന്ന് വരെ എന്നിങ്ങനെയാണ് മറ്റു പാര്‍ട്ടികളുടെ സീറ്റ് വിഹിതം.ജന്‍കീബാത്ത് എക്‌സിറ്റ് പോള്‍ യുപിയില്‍ ബിജെപിക്ക് 222 മുതല്‍ 260 വരെ സീറ്റുകള്‍ പ്രവചിക്കുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയെന്നാണ് പ്രവചനം.പോള്‍ സ്ട്രാറ്റ്,റിപ്പബ്ലിക്,ജെന്‍ കി ബാത്ത്,ആക്‌സിസ് മൈ ഇന്ത്യ സര്‍വേകളില്‍ ആണ് ആം ആദ്മി ആധിപത്യം നേടുമെന്ന് പ്രവചിച്ചിരിക്കുന്നത്. മാര്‍ച്ച് 10ന് യഥാര്‍ത്ഥ ജനവിധിയെന്ന് ആം ആദ്മി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഭഗവന്ത് മാന്‍ എക്‌സിറ്റ് പോള്‍ ഫലങ്ങളോട് പ്രതികരിച്ചു.
കോണ്‍ഗ്രസിന് 28 ശതമാനം വോട്ട് വിഹിതമേ നേടാനാകൂ. 77 സീറ്റുകള്‍ ഉണ്ടായിരുന്ന കോണ്‍ഗ്രസ് ഇക്കുറി 19-31 വരെ സീറ്റുകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വരുമെന്നും ഇന്ത്യാ ടുഡേ ആക്സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ ഫലം പറയുന്നു. ബിജെപി 1 – 4 വരെ സീറ്റുകള്‍ മാത്രമേ നേടൂ. ആകാലി ദള്‍ 7-11 വരെ സീറ്റുകള്‍ നേടും.
കോണ്‍ഗ്രസ് 16 സീറ്റ് നേടി വലിയ ഒറ്റകക്ഷിയാകുമെന്നും ഭരണകക്ഷിയായ ബിജെപിക്ക് 14 സീറ്റുകള്‍ മാത്രമാണ് നേടാനാകുകയെന്നും ടൈംസ് നൗ പ്രവചിച്ചു. ആംആദ്മി പാര്‍ട്ടിക്ക് നാല് സീറ്റാണ് ഗോവയില്‍ ടൈംസ് നൗവിന്റെ പ്രവചനം. കഴിഞ്ഞ തവണ 17 സീറ്റ് നേടിയ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും 13 സീറ്റ് നേടിയ ബിജെപിയാണ് സര്‍ക്കാര്‍ രൂപീകരിച്ചത്. ഇന്ത്യ ടുഡേ ആക്സിസ് മൈ ഇന്ത്യ സര്‍വേയില്‍ കോണ്‍ഗ്രസിന് വ്യക്തമായ ആധിപത്യം പ്രവചിക്കുന്നു. 14 മുതല്‍ 18 സീറ്റ് വരെ ബിജെപിക്ക് പ്രവചിച്ചപ്പോള്‍ 15-20 സീറ്റുവരെ കോണ്‍ഗ്രസ് നേടിയേക്കാം. അതേസമയം, എക്‌സിറ്റ് പോളുകളെ കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ ചരണ്‍ജിത് സിങ് ചന്നി തള്ളി. സീല്‍ ചെയ്ത ഇവിഎം പെട്ടികളാണ് യഥാര്‍ത്ഥ വിധി പറയുന്നതെന്നും പഞ്ചാബ് മുഖ്യമന്ത്രി കൂടിയായ ചന്നി പ്രതികരിച്ചു.