നവമാധ്യമങ്ങളെ ഉപയോഗിച്ച് ബിജെപി നുണപ്രചാരണം നടത്തുന്നു : ജോസഫ് വാഴയ്ക്കൻ

വൈക്കം:നരേന്ദ്രമോദി അധികാരത്തിൽ വന്നതിനുശേഷമാണ് രാജ്യത്തെ മുഴുവൻ വികസനവുമുണ്ടായതെന്ന് നവമാധ്യമങ്ങളെ ഉപയോഗിച്ച് ബി ജെ പി നുണപ്രചരണം നടത്തുകയാണെന്ന് കെ പി സി സി രാഷ്ട്രീയ കാര്യസമിതി അംഗം ജോസഫ് വാഴയ്ക്കൻ ആരോപിച്ചു. വൈക്കം ടി വി പുരം മുത്തേടത്തുകാവിൽ സത്യജിത്തിൻ്റെ വസതിയിൽ ടി വി പുരം മണ്ഡലം കോൺഗ്രസ് കമ്മറ്റി സംഘടിപ്പിച്ച മഹാത്മ ഗാന്ധി കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

Advertisements

മണ്ഡലം പ്രസിഡൻ്റ് ടി.എസ്. സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. യോഗത്തിൽ വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയവരേയും ആദ്യകാല കോൺഗ്രസ് നേതാക്കളേയും ആദരിച്ചു. കെ പി സി സി അംഗംമോഹൻ ഡി. ബാബു, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് പി.ഡി. ഉണ്ണി, ഡിസിസി ഭാരവാഹികളായബി. അനിൽകുമാർ, എ. സനീഷ് കുമാർ, ജയ് ജോൺ, അബ്ദുൾ സലാം റാവുത്തർ, പി.എൻ.ബാബു, എം.വി. മനോജ്, യു .ബേബി, പഞ്ചായത്ത് അംഗം ടി. അനിൽകുമാർ, മഹിളാ കോൺഗ്രസ് പ്രസിഡൻ്റി ഷീജഹരിദാസ്, ശ്രീരാജ് ഇരുമ്പേപള്ളി, പി.ആർ. രത്നപ്പൻ, സ്കറിയ ആൻ്റണി, വർഗീസ് പുത്തൻചിറ ,ബിജു കൂട്ടങ്കൽ തുടങ്ങിയവർ പ്രസംഗിച്ചു.

Hot Topics

Related Articles