കോട്ടയം : വർഗീയ പരാമർശത്തിന്റെ പേരിൽ അറസ്റ്റിലായ പി.സി ജോർജിന് പിൻതുണയുമായി ബി.ജെ.പി നേതാക്കൾ. ഇദേഹത്തിന്റെ അറസ്റ്റിന് പിന്നാലെ ജോർജിന്റെ വീട്ടിലെത്തിയ ബി. ജെ.പി നേതാക്കൾ കുടുംബാംഗങ്ങളെ പിൻതുണ അറിയിച്ചു. കോട്ടയം ജില്ലാ നേതാക്കൾക്ക് ഒപ്പം എത്തിയ പി.കെ കൃഷ്ണദാസാണ് പി.സി ജോർജിന്റെ കുടുംബത്തെ സന്ദർശിച്ചത്.
മുഖ്യമന്ത്രിയും മത തീവ്രവാദ നേതാക്കളും തമ്മിൽ രഹസ്യ ധാരണയുണ്ടെന്നും അതിന്റെ ഭാഗമാണ് പി.സി ജോർജിന്റെ അറസ്റ്റ് എന്നും പി.കെ കൃഷ്ണദാസ് പറഞ്ഞു. മുഖ്യമന്ത്രിയും കോടിയേരിയും മത തീവ്രവാദ നേതാക്കൾക്ക് ഉറപ്പ് നൽകി. തിങ്കളാഴ്ചക്കകം അറസ്റ്റ് ചെയ്യുമെന്ന് ഉറപ്പ് നൽകി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അഭിമന്യുവിന്റെ കൊലപാതകികളെ അറസ്റ്റ് ചെയ്യാൻ ഈ ആവേശം കാണിച്ചെങ്കിൽ അഞ്ച് കൊലപാതകങ്ങൾ തടയാമായിരുന്നു. തീവ്രവാദ സംഘങ്ങൾക്ക് സർക്കാർ അടിമപ്പണി ചെയ്യുന്നു.
സർക്കാർ തീ കൊള്ളി കൊണ്ട് തല ചൊറിയുന്നു.സത്യം പറയുന്നവരെ അറസ്റ്റ് ചെയ്യുന്നതാണ് സർക്കാർ നിലപാടെന്നും അദേഹം കുറ്റപ്പെടുത്തി.
സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വൻ പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്. പി.സി ജോർജിനെതിരായ പ്രതിഷേധവും , പി.സി ജോർജിനെ പിൻതുണച്ചുള്ള പ്രകടനത്തിനും സാധ്യതയുള്ളതിനാലാണ് പ്രദേശത്ത് വൻ പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നത്.