തൊഴിലാളിയുടെ ആത്മഹത്യ : ഇടത് നേതാക്കളുടെ വായ്പ തുക പുറത്ത് വിടണം : ബി.ജെ.പി. ജില്ല പ്രസിഡൻ്റ് ലി ജിൻലാൽ 

വൈക്കം : സി പി ഐ ഭരിക്കുന്ന സഹകരണ ബാങ്കിൽ തലയാഴ ത്തെ സി പി എം സി പി ഐ നേതാക്കൻമാർ എടുത്തിരിക്കുന്ന തുകയും, തിരിച്ചടക്കാനുള്ള തുകയുടെ കണക്കും പുറത്തു വിടാൻ തോട്ടകം സഹകരണ ബാങ്ക് പ്രസിഡൻ്റ് തയ്യാറാവണമെന്ന് ബി.ജെ.പി. ജില്ല പ്രസിഡൻ്റ് ലി ജിൻലാൽ ആവശ്യപ്പെട്ടു. 

Advertisements

കോടിക്കണക്കിന് രൂപ ഭരണ സമിതി അംഗങ്ങളും നേതാക്കൻമാരും വെട്ടിപ്പു നടത്തി ആ വെട്ടിപ്പിൻ്റെ അന്വേഷണം സർക്കാർ തന്നെ അട്ടിമറിക്കുന്നിടത്താണ് സാധാരണക്കാരായ തൊഴിലാളികളെയും കർഷകരെയും ഭീഷണിപ്പെടുത്തി ലോൺ തിരിച്ചടപ്പിക്കാൻ ശ്രമിക്കുന്നത്. ഇത് ആത്മഹത്യ അല്ല ശരിക്കും കൊലപാതകം ആണ്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കാർത്തികേയൻ നിരവധി തവണ അപേക്ഷിച്ചിട്ടും വിട്ടു വീഴ്ച ചെയ്യാതെ ജപ്തിയുമായി പോയവരാണ് ഇതിന് ഉത്തരവാദികൾ എന്നും ബി.ജെ.പി. ജില്ല പ്രസിഡൻ്റ് ലി ജിൻലാൽ ആരോപിച്ചു. സഹകരണ വകുപ്പ് മന്ത്രിയുടെ ജില്ലയിൽ നടന്ന ഈ മരണത്തിന് കുറ്റക്കാർക്കെതിരെ നടപടി എടുക്കണമെന്നും ബി.ജെ.പി ജില്ല പ്രസിഡൻ്റ്  ആവശ്യപ്പെട്ടു. 

Hot Topics

Related Articles