കോട്ടയം: പൗരത്വനിയമം നടപ്പിലാക്കുന്നതു വഴി രാജ്യത്തെ ഒരു പൗരനും എതിരല്ല, ആരുടെയും പൗരത്വം നഷ്ടപ്പെടുന്നതും ഇല്ല. അപവാദ പ്രചാരണങ്ങളിലൂടെ ന്യുനപക്ഷ സമൂഹത്തിൽ ആശങ്ക ഉണ്ടാക്കി വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണ് ഇടത് – വലത് മുന്നണികൾ. ഈ യാഥാർത്ഥ്യം എല്ലാവരും മനസ്സിലാക്കണം. ബി ജെ പികോട്ടയം നിയോജക മണ്ഡലം കമ്മറ്റി തിരുനക്കരയിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.
ബി ജെ പി കോട്ടയം മണ്ഡലം പ്രസിഡന്റ് അരുൺ മൂലേടം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബി ജെ പി ജില്ലാ ജനറൽ ജനറൽ സെക്രട്ടറി പി.ജി ബിജുകുമാർ മുഖ്യപ്രഭാഷണം നടത്തി. ബി ജെ പി മധ്യമേഖല ഉപദ്ധ്യക്ഷൻ ടി എൻ ഹരികുമാർ, മധ്യമേഖല സെക്രട്ടറി നീറിക്കാട് കൃഷ്ണകുമാർ, ജില്ലാ ജനറൽ സെക്രട്ടറി എസ്. രതീഷ്, ജില്ലാ ഉപാദ്ധ്യക്ഷൻമാരായ കെ.പി ഭുവനേശ്, റീബ വർക്കി, ജില്ലാ സെക്രട്ടറി ഡോ. ലിജി വിജയകുമാർ, പനച്ചിക്കാട് മണ്ഡലം പ്രസിഡന്റ് കെ.ജി ജയകൃഷ്ണൻ എന്നിവർ സംസാരിച്ചു. സി.കെ സുമേഷ്, കെ. ശങ്കരൻ, വിനു ആർ മോഹൻ, സുരാജ് കെ.എസ്, ജിഷ്ണു പ്രസന്നകുമാർ, ജതീഷ് കോടപ്പള്ളി, സിന്ധു അജിത്, ഡി എൽ ഗോപി, മുകേഷ് വി.പി, അനീഷാ പ്രദീപ്, സുധ ഗോപി, നാസർ റാവുത്തർ, ബിജുകുമാർ പാറയ്ക്കൻ, പ്രവീൺ കുമാർ കെ., ആർ. ശ്രീനിവാസൻ, എൻ.കെ കേശവൻ, സാജു വി.കെ , അക്ഷയ് കുമാർ വി.വി, മണിക്കുട്ടൻ എന്നിവർ നേതൃത്വം നൽകി.