ബി.ജെ.പി. ബന്ധം.മാത്യു ടി തോമസ് എം .എൽ . എ നിലപാട് വ്യക്തമാക്കണം: കേരള കർഷക യൂണിയൻ 

 കോട്ടയം: ജെ.ഡി. എസ് ദേശീയ നേതാവ് കുമാരസ്വാമി നരേന്ദ്ര മോദി മന്ത്രിസഭയിൽ അംഗമായതോടു കൂടി ജെ.ഡി.എസ് ബി ജെ പി.യുടെ സഖ്യകക്ഷിയായി മാറിയ സാഹചര്യത്തിൽ ജെ.ഡി.എസ് സംസ്ഥാന പ്രസിഡന്റ് കൂടിയായ അഡ്വ. മാത്യു ടി തോമസ് അഖിലേന്ത്യാ നേതൃത്വവുമായുള്ള ബന്ധം വ്യക്തമാക്കണമെന്ന് കേരള കർഷക യൂണിയൻ സംസ്ഥാനപ്രസിഡണ്ട് വർഗീസ് വെട്ടിയാങ്കൽ 

Advertisements

സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് ജെയിംസ് നിലപ്പന എന്നിവർ ആവശ്യപ്പെട്ടു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

 പിണറായി മന്ത്രിസഭയിൽ ജെ.ഡി.എസ് നേതാവ് കൃഷ്ണൻ കുട്ടി ഇരിക്കുമ്പോൾ തന്നെ പാർട്ടിയുടെ ദേശീയനേതാവ് നരേന്ദ്ര മോദി മന്ത്രിസഭയിൽ അംഗമായിരിക്കുന്ന വിചിത്ര രാഷ്ട്രീയം സംബന്ധിച്ച് ബി.ജെ. പിക്കെതിരെ ശക്തമായ പ്രചരണം നടത്തുന്ന ഇടതുമുന്നണിയുടെ നിലപാട് അറിയാൻ ജനങ്ങൾ ആഗ്രഹിക്കുന്നു.

 ആർ.ജെ.ഡിയെ അവഗണിക്കുന്ന ഇടതുമുന്നണിയിൽ നിന്നും അവർ പുറത്തു വരണമെന്നും കഴിയുമെങ്കിൽ ജനതാദൾ പാർട്ടികൾ യോജിച്ച് ബി.ജെ.പിക്കെതിരെ പോരാടാൻ യു.ഡി.എഫിലെത്തണം. സാധ്യമല്ലായെങ്കിൽ ഇടതുമുന്നണിക്കുള്ള പിന്തുണ പിൻവലിച്ച് മാത്യൂ ടി.തോമസും കെ.കൃഷ്ണൻ കുട്ടിയും എം.എൽ.എ സ്ഥാനങ്ങൾ രാജി വച്ച് ബി.ജെ.പിക്കൊപ്പം ചേരുന്നതാണ് നല്ലതെന്നും അവർ അഭിപ്രായപ്പെട്ടു .

Hot Topics

Related Articles