ന്യൂഡൽഹി: ചാനൽ ചർച്ചയ്ക്കിടെ പ്രവാചന നിന്ദ നടത്തിയ സംഭവത്തിൽ ബി.ജെ.പി നേതാവ് നൂപൂർ ശർമ്മയ്‌ക്കെതിരെ അതിരൂക്ഷമായ പരാമർശങ്ങളുമായി സുപ്രീം കോടതി. ചാനൽ ചർച്ചയ്ക്കിടെ വർഗീയ പരാമർശം നടത്തുകയും, പിന്നീട് മാപ്പ് പറയാൻ വൈകുകയും ചെയ്ത നൂപൂർ ശർമ്മയുടെ നിലപാടാണ് ഉദയ്പൂർ കൊലപാതകത്തിൽ കലാശിച്ചത്. ഇത് തീർത്തും ഉത്തരവാദിത്വമില്ലാത്ത നിലപാടാണ്. നൂപൂർ രാജ്യത്തിന് തന്നെ ഭീഷണിയാണെന്നും സുപ്രീം കോടതി നിലപാട് സ്വീകരിച്ചു. തനിക്കെതിരെ രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ കേസെടുത്തെന്നും, ഈ കേസുകളെല്ലാം ഒന്നിച്ചാക്കണമെന്നും ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചതായിരുന്നു നൂപൂർ ശർമ്മ. ഇതേ തുടർന്നാണ് നൂപൂരിനെതിരെ സുപ്രീം കോടതി കടുത്ത പരാമർശങ്ങൾ നടത്തിയത്.
രാജ്യത്തിന്റെ ക്രമസമാധാനത്തെ പോലും നൂപൂരിന്റെ പ്രസ്താവന ബാധിച്ചിട്ടുണ്ട്. ഇത് അംഗീകരിക്കാൻ സാധിക്കില്ല. ഉദയ്പൂർ കൊലപാകത്തിനു കാരണം നൂപൂറിന്റെ നിലപാടുകളാണ്. പാർട്ടി വ്യക്താവ് എന്ന പദവി എന്തും വിളിച്ച് പറയാനുള്ള ലൈസൻസല്ല. പ്രവാചക നിന്ദ എന്ന പ്രസ്താവന ഇവർ പിൻവലിക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.