ബിജെപിക്ക് തിരിച്ചടി ! മണിപ്പുരില്‍ ബിരേൻ സിംഗ് സര്‍ക്കാരിനുള്ള പിന്തുണ പിൻവലിച്ച് എൻഡിഎ സഖ്യകക്ഷി കുക്കി പീപ്പിള്‍സ് അലൈൻസ്

ഇംഫാല്‍: മണിപ്പുരില്‍ കലാപം തുടരുന്ന സാഹചര്യത്തില്‍ ബിരേൻ സിംഗ് സര്‍ക്കാരിനുള്ള പിന്തുണ എൻഡിഎ സഖ്യകക്ഷിയായ കുക്കി പീപ്പിള്‍സ് അലൈൻസ് (കെപിഎ) പിൻവലിച്ചു. ഇതുസംബന്ധിച്ച്‌ ഗവര്‍ണര്‍ അനുസുയി യുകിയ്ക്കു കത്ത് കൈമാറിയതായി കെപിഎ പ്രസിഡന്‍റ് തോങ്മാങ് ഹോകിപ് അറിയിച്ചു.

Advertisements

60 അംഗ സഭയില്‍ കെപിഎയ്ക്ക് രണ്ട് എംഎല്‍എമാരാണുള്ളത്. ബിജെപിക്ക് 37 അംഗങ്ങളുള്ളതിനാല്‍ സര്‍ക്കാരിനു തത്കാലം ഭീഷണിയില്ല.
അതിനിടെ, ഈ മാസം 21 ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍നിന്നു കുക്കി വിഭാഗത്തില്‍പ്പെട്ട എംഎല്‍എമാര്‍ വിട്ടുനിന്നേക്കുമെന്ന് സൂചനയുണ്ട്.വിവിധ പാര്‍ട്ടികളില്‍പ്പെട്ട എംഎല്‍എമാര്‍ ഒന്നിച്ചാണു മാറിനില്‍ക്കുന്നതിനെക്കുറിച്ച്‌ ആലോചിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സമ്മേളനത്തില്‍ പങ്കെടുക്കുക ദുഷ്കരമായിരിക്കുമെന്ന് ചുരാചന്ദ്പുരിലെ ബിജെപി എംഎല്‍എ എല്‍.എം. ഖൗട്ടെ പറഞ്ഞു. മെയ്തെയ് വിഭാഗക്കാരുടെ ഉന്നതതല സംഘടനയായ കൊകോമി നിയമസഭാ സമ്മേളനം നേരത്തേ വിളിച്ചുചേര്‍ക്കാൻ ആവശ്യപ്പെട്ടിരുന്നു. കുക്കികള്‍ക്ക് പ്രത്യേക സ്വയംഭരണ പ്രദേശം എന്ന ആവശ്യം ഏകപക്ഷീയമായി തള്ളിക്കളയണമെന്നാണ് ആവശ്യം.

Hot Topics

Related Articles