ലക്നോ : എങ്ങനെ പാർട്ടികളെ പിളർത്താമെന്ന് ബിജെപിക്ക് അറിയാമെന്ന് സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. എസ്പിയുടെ സഖ്യകക്ഷിയായ ആർഎല്‍ഡി ബിജെപിയുമായി കൈകോർക്കാനൊരുങ്ങുന്നുവെന്ന റിപ്പോർട്ടുകളോടു പ്രതികരിക്കുകയായിരുന്നു അഖിലേഷ്.ആർഎല്‍ഡി അധ്യക്ഷൻ ജയന്ത് ചൗധരി ഇന്ത്യാ മുന്നണിക്കൊപ്പം ഉറച്ചുനില്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജനുവരി 19ന് എസ്പിയും ആർഎല്‍ഡിയും സീറ്റ് ധാരണ പ്രഖ്യാപിച്ചതാണ്. പടിഞ്ഞാറൻ യുപിയിലെ ഏഴു സീറ്റുകളില്‍ ആർഎല്‍ഡി മത്സരിക്കാനാണു ധാരണ.2022 നിയമസഭാ തെരഞ്ഞെടുപ്പിലും ഇരു പാർട്ടികളും സഖ്യത്തിലാണു മത്സരിച്ചത്. പടിഞ്ഞാറൻ യുപിയിലെ ജാട്ട് വോട്ടാണു ആർഎല്‍ഡിയുടെ ശക്തി. ആർഎല്‍ഡിക്ക് ബിജെപി നാലു സീറ്റ് നല്‍കുമെന്നായിരുന്നു റിപ്പോർട്ട്.