കോട്ടയത്ത് ബിജെപി മാർച്ചിൽ സംഘർഷം;പോലീസ് ജലപീരങ്കി പ്രയോഗിച്ചു

കോട്ടയം :സംസ്ഥാന സർക്കാരിൻറെ ജനദ്രോഹ ബജറ്റിൽ പ്രതിഷേധിച്ച് ബിജെപി കോട്ടയത്ത് നടത്തിയ കളക്ടറേറ്റ് മാർച്ചിൽ സംഘർഷം.പ്രകടനം കളക്ടറേറ്റിൽ എത്തിയപ്പോൾ പോലീസ് ബാരിക്കേഡ് വെച്ചു തടയാൻ ശ്രമിച്ചു. ബാരിക്കേഡ് തകർത്ത് മുന്നോട്ട് നീങ്ങാൻ തുടങ്ങിയ പ്രവർത്തകരെ പോലീസ് ജലപീരങ്ങി ഉപയോഗിച്ച് നേരിട്ടു.

Advertisements

അഞ്ചു മിനിട്ടോളം ജലപീരങ്ങി പ്രയോഗം നടന്നതിനു ശേഷമാണ് പ്രവർത്തകർ പിരിഞ്ഞത്.സ്ഥലത്ത് സംഘർഷം തുടരുകയാണ്. പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു മുദ്രാവാക്യം മുഴക്കി.എം സി റോഡിലും, കെ കെ റോഡിലും ഗതാഗത്തടസം ഉണ്ടായി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ധർണ ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റ് എ. എൻ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ജില്ലാ അധ്യക്ഷൻ ലിജിൻ ലാൽ അധ്യക്ഷനായി.വനിതകൾ അടക്കം പ്രതിഷേധത്തിൽ പങ്കെടുത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.