ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് പിഴുതെറിഞ്ഞില്ലെങ്കില്‍ ഭരണഘടനയെ രക്ഷിക്കാനാകില്ല ; സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി

അഗര്‍ത്തല : കാവി ക്യാമ്പ് ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടാന്‍ മതേതര ശക്തികളുടെ ഒരു വലിയ വേദി രൂപീകരിക്കേണ്ടത് ആവശ്യമാണെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.ഭരണഘടനാ ചൈതന്യം ഇല്ലാതാക്കി രാജ്യത്ത് ഫാസിസ്റ്റ് ഹിന്ദുത്വത്തിന് ഊന്നല്‍ നല്‍കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പാര്‍ട്ടി പരിപാടിയില്‍ സംസാരിക്കവെ യെച്ചൂരി പറഞ്ഞു.

Advertisements

“ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നാല് പ്രധാന സ്തംഭങ്ങളായ മതേതരത്വം, സാമ്പത്തിക പരമാധികാരം, സാമൂഹിക നീതി, ഫെഡറലിസം എന്നിവ അപകടത്തിലാണ്. ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് പിഴുതെറിഞ്ഞില്ലെങ്കില്‍ ഭരണഘടനയെ രക്ഷിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

“സി.പി.എമ്മിന്റെയും മറ്റ് ഇടതുപാര്‍ട്ടികളുടെയും ശക്തി ഉറപ്പിക്കുന്നതിനു പുറമേ, രാജ്യം ഇപ്പോള്‍ നേരിടുന്ന വെല്ലുവിളികളെ നേരിടാന്‍ എല്ലാ മതേതര ശക്തികളെയും ഒരുമിച്ച്‌ കൊണ്ടുവരേണ്ടതുണ്ട്. ഒരു ഫാസിസ്റ്റ് ഹിന്ദുത്വ രാഷ്ട്രമായി മാറുന്നതില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ യോജിച്ച പോരാട്ടത്തിന് കഴിയും” -അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ഭരണഘടനയുടെ അടിത്തറയായ മതേതര ജനാധിപത്യ റിപ്പബ്ലിക്കിന്റെ ആത്മാവിനെ തകര്‍ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും യെച്ചൂരി പറഞ്ഞു.

Hot Topics

Related Articles