കേന്ദ്രമന്ത്രി വി മുരളീധരൻ ബിജെപി സംസ്ഥാന അധ്യക്ഷനായേക്കും ; കെ സുരേന്ദ്രൻ ദേശീയ നിര്‍വാഹക സമിതിയിലേക്ക്

തിരുവനന്തപുരം : കേന്ദ്രമന്ത്രി വി മുരളീധരൻ പുതിയ ബിജെപി സംസ്ഥാന അധ്യക്ഷനായേക്കും. ബിജെപി സംസ്ഥാന അധ്യക്ഷസ്ഥാനത്ത് നിന്ന് കെ സുരേന്ദ്രൻ മാറുമെന്ന് സൂചന. പ്രഖ്യാപനം ഇന്ന് ഉണ്ടാകും. കെ സുരേന്ദ്രൻ ദേശീയ നിര്‍വാഹക സമിതിയിലേക്കെന്നാണ് ലഭിക്കുന്ന സൂചന.

Advertisements

സുരേഷ് ഗോപിയെ കേന്ദ്രമന്ത്രി സഭയില്‍ ഉള്‍പ്പെടുത്തിയേക്കും. കേരളം, കര്‍ണാടക, ജമ്മു കശ്മീര്‍, മധ്യപ്രദേശ്, മിസോറാം, ചത്തിസ്ഗഡ് സംസ്ഥാനങ്ങളിലെ അധ്യക്ഷൻ മാരെ ഇന്ന് പ്രഖ്യാപിച്ചേക്കും.
കേരളത്തിലെ ജയസാധ്യതയുള്ള സ്ഥാനാര്‍ഥി ആയാണ് ബിജെപി ദേശീയ നേതൃത്വം സുരേഷ് ഗോപിയെ കാണുന്നത്. മന്ത്രിയാക്കിയ ശേഷം തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ച്‌ വിജയിപ്പിക്കാനാണ് നീക്കം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ലോക്സഭ തെരഞ്ഞെടുപ്പിന് മുന്‍പ് കേരളത്തില്‍ കളം പിടിക്കാനുള്ള ശക്തമായ നീക്കമാണ് ബിജെപി ഇതിലൂടെ നടത്തുന്നത്.കേന്ദ്ര മന്ത്രിസഭ പുനസംഘടനാ ചര്‍ച്ചകള്‍ ആരംഭിച്ച്‌ മുതല്‍ സുരേഷ് ഗോപിയുടെ പേര് ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ നിന്ന് മത്സരിക്കാനുള്ള തയാറെടുപ്പിലാണ് അദ്ദേഹം. സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച്‌ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ലെങ്കിലും ഇത് സംബന്ധിച്ച നീക്കങ്ങള്‍ സജീവമാണ്.

Hot Topics

Related Articles