ചെന്നൈ : ബിജെപിയുമായി സഖ്യമില്ലെന്ന അണ്ണാ ഡിഎംകെയുടെ പ്രഖ്യാപനത്തോട് ‘ഡല്‍ഹിയിലെ നേതാക്കള്‍’ പ്രതികരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ.കെ.അണ്ണാമലൈയുടെ മുൻ മുഖ്യമന്ത്രി . സി.എൻ. അണ്ണാദുരൈയെക്കുറിച്ചുള്ള പരാമര്‍ശത്തെ തുടര്‍ന്നാണ് ബിജെപിയുമായുള്ള സഖ്യം വിടുന്നതായി അണ്ണാ ഡിഎംകെ പ്രഖ്യാപിച്ചത്. തുടര്‍ന്ന് ബിജെപി – അണ്ണാ ഡിഎംകെ നേതാക്കള്‍ പരസ്പരം പരസ്യമായി വിമര്‍ശിച്ചിരുന്നു. അണ്ണാമലൈയെ അണ്ണാഡിഎംകെ നേതാക്കള്‍ ‘കീടം’, ‘റാബ്ബിള്‍-റൗസര്‍’ എന്ന് വിളിച്ചെന്നും ആരോപണമുയര്‍ന്നിരുന്നു.
അണ്ണാഡിഎംകെയുടെ തീരുമാനത്തിനു പിന്നാലെ, എക്സ് പ്ലാറ്റ്ഫോമില്‍ (ട്വിറ്റര്‍) ‘നന്ദ്രി വീണ്ടും വരാതീഗള്‍’ (നന്ദി ദയവായി വീണ്ടും വരരുത്) എന്ന ഹാഷ്ടാഗ് ട്രെൻഡിങ് ആണ്. അണ്ണാഡിഎംകെ പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും പടക്കം പൊട്ടിച്ചാണ് പിരിയാനുള്ള തീരുമാനം ആഘോഷിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം, പാര്‍ട്ടിയുമായുള്ള സഖ്യം വേര്‍പെടുത്താൻ അണ്ണാ ഡിഎംകെ തീരുമാനിച്ചെങ്കിലും അണ്ണാമലൈയെ ബിജെപി ശക്തമായി പിന്തുണയ്ക്കുന്നതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി. അണ്ണാദുരൈയെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ അണ്ണാമലൈ മാപ്പ് പറയണമെന്ന് അണ്ണാഡിഎംകെയുടെ മുതിര്‍ന്ന നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. അണ്ണാമലൈ സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവയ്ക്കണമെന്നും അണ്ണാഡിഎംകെ ആവശ്യപ്പെട്ടു.
എന്നാല്‍, ഇത് അംഗീകരിക്കാൻ ബിജെപി വിസ്സമ്മതിച്ചതായും ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി. തീരുമാനം പുനഃപരിശോധിക്കാൻ അണ്ണാഡിഎംകെയോട് ആവശ്യപ്പെടില്ലെന്നും അവര്‍ വ്യക്തമാക്കി