ന്യൂസ് ഡെസ്ക് : ധൈര്യമുണ്ടെങ്കില്‍ തന്നെ ഇല്ലാതാക്കുവെന്ന് ബിജെപിയെ വെല്ലുവിളിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ദവ് താക്കറെ. അന്തരിച്ച തന്റെ പിതാവ് ബാല്‍ താക്കറെയുടെയും ജനങ്ങളുടെയും അനുഗ്രഹം തനിക്കൊപ്പമുണ്ടെന്നും ഉദ്ധവ് വ്യക്തമാക്കി. ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ഉദ്ദവ് താക്കറെയുടെ പ്രതികരണം.
പ്രതിപക്ഷ കൂട്ടായ്മയായ ‘ഇന്ത്യ’ യുടെ തലപ്പത്ത് ആരെ നിയോഗിക്കണമെന്നതിലല്ല ശ്രദ്ധയെന്നും, മറിച്ച്, രാജ്യത്തെയും ജനാധിപത്യത്തെയും സംരക്ഷിക്കുക എന്ന കൂട്ടായ ലക്ഷ്യമാണ് ഇപ്പോഴുള്ളതെന്ന് ഉദ്ധവ് വ്യക്തമാക്കി. നേതാക്കള്‍ നേതൃസ്ഥാനത്തേക്ക് ഉയര്‍ന്നുവരുകയും അവര്‍ ശക്തമായ നേതൃശേഷി പ്രകടിപ്പിക്കുന്നതിനും ചരിത്രത്തില്‍ ഉദാഹരണങ്ങളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.