ന്യൂഡൽഹി : ബി ജെ പി ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുല്ലക്കുട്ടി കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടു. ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന പുതിയ ഹജ്ജ് കമ്മിറ്റിയുടെ ആദ്യ യോഗമാണ് ചെയര്‍മാനെ തിരഞ്ഞെടുത്തത്. നേരത്തെ കോണ്‍ഗ്രസിലും സിപിഎമ്മിലും പ്രവര്‍ത്തിച്ചിരുന്ന അബ്ദുല്ലക്കുട്ടി 2019ലാണ് ബി ജെ പിയില്‍ ചേര്‍ന്നത്. തുടര്‍ന്ന് പാര്‍ട്ടി ദേശീയ വൈസ് പ്രസിഡന്റ് പദവിയിലെത്തി. കേന്ദ്ര സര്‍ക്കാറിന്റെ പ്രതിനിധിയായാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റിയില്‍ അബ്ദുല്ലക്കുട്ടി ഉള്‍പ്പെട്ടത്.
അരുവാനപ്പള്ളി പുതിയപുരക്കല്‍ അബ്ദുള്ളക്കുട്ടി എന്ന എ.പി. അബ്ദുള്ളക്കുട്ടി, അഞ്ച് തവണ കണ്ണൂരില്‍ നിന്ന് ലോക്സഭ അംഗമായ കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രനെ 1999-ലും 2004-ലും നടന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തിയതോടെയാണ് കേരള രാഷ്ട്രീയത്തില്‍ ശ്രദ്ധേയനാകുന്നത്. 2009 -ല്‍ സിപിഎമ്മില്‍ നിന്ന് പുറത്താക്കിയതിനെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ ചേര്‍ന്നു. 2009-ലും 2011-ലും കോണ്‍ഗ്രസ് ടിക്കറ്റില്‍ കണ്ണൂരില്‍ നിന്ന് നിയമസഭയില്‍ അംഗമായി. 2019ല്‍ ബിജെപിയില്‍ അംഗമായി ചേര്‍ന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
1967 മേയ് 8-ന് കണ്ണൂര്‍ ജില്ലയിലെ നാറാത്ത് പഞ്ചായത്തില്‍ ടി.പി. മൊയ്തീന്റെയും എ.പി. സൈനബയുടെയും 5 മക്കളില്‍ മൂന്നാമനായി അബ്ദുള്ളക്കുട്ടി ജനിച്ചു. നാറാത്ത് എല്‍.പി. സ്കൂള്‍, കമ്ബില്‍ മാപ്പിള ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ നിന്നായി സ്കൂള്‍ വിദ്യാഭ്യാസവും, കണ്ണൂര്‍ എസ്.എന്‍. കോളേജ്്യുകണ്ണൂര് എസ്.എന്‍. കോളേജില്‍ നിന്നു പ്രീഡിഗ്രിയും പൂര്‍ത്തിയാക്കി. അതേ കലാലയത്തില്‍ നിന്ന് പിന്നീട് മലയാളത്തില്‍ ബിരുദം നേടുകയും ചെയ്തു. അതിനു ശേഷം തിരുവനന്തപുരം ലോ അക്കാദമിയില്‍ നിന്നു നിയമത്തില്‍ ബിരുദവും (എല്‍.എല്‍.ബി.) നേടി.
മുനവരി ബീഗവും മഫൂജ ഖാതൂണുമാണ് വൈസ് ചെയര്പേഴ്സണ്മാര്. ആദ്യമായാണ് രണ്ട് വനിതകള്‍ ഹജ്ജ് കമ്മറ്റി വൈസ് ചെയര്‍പേഴ്സണ്‍മാരാകുന്നത്. കേരളത്തില്‍ നിന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്മാന് സി മുഹമ്മദ് ഫെെസിയും 23 അംഗ കേന്ദ്ര ഹജ്ജ് കമ്മിറ്റിയില്‍ അംഗമാണ്.