ലക്നൗ: ഉത്തര്‍പ്രദേശ് ഉപരിസഭയായ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ മിന്നും ജയം നേടി ബിജെപി. 100 സീറ്റുകളില്‍ ഒഴിവു വന്ന 36 എണ്ണത്തിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ 30 സീറ്റിലും ബിജെപി ജയിച്ചു. 9 സീറ്റുകളില്‍ എതിരില്ലാതെയാണ് ബിജെപി ജയിച്ചത്. ഇതോടെ ഉത്തര്‍ പ്രദേശിലെ ഇരു സഭകളിലും ബിജെപിക്ക് ഭൂരിപക്ഷമായി. ഒറ്റ സ്ഥാനാര്‍ഥിയെപ്പോലും വിജയിപ്പിക്കാന്‍ സമാജ്വാദി പാര്‍ട്ടിക്ക് സാധിച്ചില്ല. ഡോ.കഫീല്‍ ഖാന് സമാജ്വാദി സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും തോറ്റു. 2017ല്‍ ഗൊരഖ്പുര്‍ ആശുപത്രിയില്‍ ഓക്സിജന്‍ കിട്ടാതെ കുട്ടികള്‍ മരിച്ച വിവാദ സംഭവത്തെത്തുടര്‍ന്നാണ് കഫീലും ബിജെപിയും തമ്മില്‍ തെറ്റി.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയില്‍ ബിജെപി തോറ്റു. വാരാണസിയില്‍ പ്രാദേശിക നേതാവ് ബ്രിജേഷ് സിങ്ങിന്റെ ഭാര്യ അന്നപൂര്‍ണ സിങ് ആണ് വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചത്. 2016ല്‍ ബ്രിജേഷ് സിങ് ഈ മണ്ഡലത്തില്‍ എതിരില്ലാതെയാണ് വിജയിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എംപി, എംഎല്‍എ, കൗണ്‍സിലര്‍, ഗ്രാമ മുഖ്യന് തുടങ്ങിയവര്‍ക്കാണ് ഈ തിരഞ്ഞെടുപ്പില്‍ വോട്ടവകാശം ഉള്ളത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെയാണ് യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ എത്തിയത്. ഇരു സഭകളിലും മികച്ച ഭൂരിപക്ഷം ലഭിച്ചത് യോഗി ആദിത്യനാഥിന് കൂടുതല്‍ കരുത്ത് പകരും.