കോട്ടയം :മയക്കുമരുന്ന് മാഫിയ സംഘങ്ങളെ സഹായിക്കുകയും വിദ്യാഭ്യാസ മേഖലയെ തകർക്കുകയും ചെയ്യുന്ന ഭരണകൂടത്തിനെതിരെ വീണ്ടും ഒരു വിമോചന മുന്നേറ്റം ഉണ്ടാകണം എന്ന് ജനാധിപത്യ കേരളം ആഗ്രഹിക്കുന്നുണ്ടെന്നു ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ എസ് സുരേഷ് അഭിപ്രായപെട്ടു.
നർകോട്ടിക് ജിഹാദിനെതിരെയും ലവ് ജിഹാദിനെതിരെയും നടത്തിയ പ്രസ്താവനയിലൂടെ അഭിവന്ദ്യ പാല ബിഷപ്പിന്റെ പ്രസ്താവനയും ഇതുതന്നെ ആണ് ആഗ്രഹിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോട്ടയത്ത് ബിജെപി ജില്ലാ കമ്മിറ്റി പുതിയ കേരളം ലഹരി ഭീകര മുക്തം കേരളം എന്ന മുദ്രാവാക്യം ഉയർത്തികൊണ്ട് സംഘടിപ്പിച്ച ജന ജാഗ്രത സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആർക്കും എന്തും ആകാമെന്നത് ആണ് കേരളത്തിന്റെ ഇപ്പോഴത്തെ സ്ഥിതി. ഇതിന്റെ ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞു മാറാൻ എൽ ഡി എഫ് നും യു ഡി എഫ് നും സാധ്യമല്ല. ഈ സാഹചര്യത്തിൽ ആണ് വിമോചന മുന്നേറ്റത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ബിജെപി തീരുമാനിച്ചത്. അതിന് തുടക്കം കുറിച്ചകൊണ്ട് തുഞ്ചൻ പറമ്പിൽ തുഞ്ചത്ത് ആചര്യന്റെ പ്രതിമ സ്ഥാപിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് സാംസ്കാരിക പോരാട്ടം ആരംഭിച്ചിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഭീകരവാദികളും മയക്കു മരുന്ന് മാഫിയകളുമയും സഖ്യം ചേരുന്നതിൽ രണ്ട് മുന്നണികളും ഒരുപോലെ ആണ്. ഭീകരതയ്ക്കും ലഹരി മാഫിയയ്ക്കും എതിരെ ശക്തമായ സമര പരിപാടികളുമായി ബിജെപി മുന്നോട്ട് പോകും എന്ന് അദ്ദേഹം പറഞ്ഞു.
ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ജില്ലാ ജനറൽ സെക്രട്ടറിമാരായ പി ജി ബിജുകുമാർ, എസ് രതീഷ്, സംസ്ഥാന സമിതി അംഗം കെ ഗുപ്തൻ, മേഖല വൈസ് പ്രസിഡന്റ് ടി എൻ ഹരികുമാർ, ജില്ലാ വൈസ് പ്രസിഡന്റ് കെ പി ഭുവനേഷ്, ജില്ലാ സെക്രട്ടറി മാരായ അഖിൽ രവീന്ദ്രൻ, സോബിൻ ലാൽ, വിനൂബ് വിശ്വം, ലാൽ കൃഷ്ണ, ജില്ലാ ട്രഷറർ ശ്രീജിത്ത് കൃഷ്ണൻ, യുവമോർച്ച ജില്ലാ പ്രസിഡന്റ് അശ്വന്ത് മാമലശ്ശേരി, മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ് ദേവകി ടീച്ചർ, കർഷക മോർച്ച ജില്ലാ പ്രസിഡന്റ് ജയപ്രകാശ് വാകത്താനം, എസ് സി മോർച്ച ജില്ലാ പ്രസിഡന്റ് കെ ആർ പ്രദീപ്,സംസ്ഥാന കൗൺസിൽ അംഗങ്ങൾ ആയ ടി എ ഹരികൃഷ്ണൻ,
സി എൻ സുഭാഷ്, മോർച്ച സംസ്ഥാന ഭാരവാഹികൾ ആയ രമേശ് കാവിമറ്റം, എൻ സി മോഹൻ ദാസ്, വി എസ് വിഷ്ണു തുടങ്ങിയവർ പങ്കെടുത്തു.