കോട്ടയം : ബി ഡി ജെ എസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം കോടിമത കെ എസ് എസ് എ ഐ ഹാളിൽ മണ്ഡലം കമ്മിറ്റി ഭാരവാഹികൾക്കായി നേതൃത്വ ശില്പശാല മുന്നൊരുക്കം-2025 സംഘടിപ്പിച്ചു.ജില്ല ജനറൽ സെക്രട്ടറി മനു പള്ളിക്കത്തോട് സ്വാഗതം ആശംസിച്ചു.ജില്ലാ പ്രസിഡന്റ് എം. പി. സെന്നിന്റെ അധ്യക്ഷതയിൽ സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി ഉത്ഘാടനം നിർവഹിച്ചു സംസാരിച്ചു. വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ ബി.ഡി.ജെ.എസ്.ശക്തമായ സാന്നിദ്ധ്യമാകുമെന്നും ജനപ്രതിനിധികളുടെ എണ്ണത്തിൽ വർദ്ധനയുണ്ടാകുമെന്നും തുഷാർ അഭിപ്രായപ്പെട്ടു.സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ പി എസ് ജ്യോതിസ് ക്ലാസ്സുകൾ നയിക്കുകയും ജില്ലയിലെ വിവിധ മണ്ഡലം കമ്മിറ്റി ഭാരവാഹികൾ ചർച്ചകളിൽ പങ്കാളികളായി.എൻ.ഡി.എ. മുന്നണിയിൽ നയിക്കുന്ന ബി.ജെ.പി.യിൽ നിന്നും തുടർച്ചയായ അവഗണനയുണ്ടാകുന്നതിനാൽ മറ്റ് മുന്നണികളുമായി ചർച്ച ചെയ്യണമെന്ന് യോഗം ഐക്യകണ്ഠേന പ്രമേയത്തിലൂടെ സംസ്ഥാന അദ്ധ്യക്ഷനെ ചുമതലപ്പെടുത്തി.സംസ്ഥാന ഉപാധ്യക്ഷൻ എജി തങ്കപ്പൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി. അനിൽകുമാർ, ഇ. ഡി. പ്രകാശൻ, ഷാജി ശ്രീശിവം, എം. ആർ. ഉല്ലാസ് തുടങ്ങിയവർ സംസാരിച്ചു.പാർട്ടിയുടെ മുന്നോട്ടുള്ള സംഘടന പ്രവർത്തനങ്ങൾ ചർച്ചയാവുകയും വരുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പുകളടക്കം പാർട്ടിയെ സജ്ജമാക്കുവാമുള്ള പ്രേവർത്തനങ്ങൾക്ക് രൂപം നൽകി. ജില്ലാ വൈസ് പ്രസിഡന്റ് ശ്രീനിവാസൻ പെരുന്ന കൃതജ്ജത രേഖപ്പെടുത്തി.