കള്ളക്കടല്‍ പ്രതിഭാസം; കേരള- തമിഴ്‌നാട് തീരങ്ങളില്‍ കടലാക്രമണത്തിന് സാധ്യതയെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം

തിരുവനന്തപുരം: പസഫിക്ക് സമുദ്രത്തില്‍ ലാനിനയുടെ സൂചനയെന്ന് കാലാവസ്ഥ വിദഗ്ധര്‍. അറബിക്കടലില്‍ ആഗോള മഴപാത്തിയുടെ ( MJO)സാന്നിധ്യമുണ്ട്. മാലിദ്വീപിനും ഭൂമധ്യ രേഖക്കും സമീപം ചക്രവാതചുഴിയുണ്ടെന്നും കാലാവസ്ഥ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.

Advertisements

കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള- തമിഴ്‌നാട് തീരങ്ങളില്‍ ഇന്ന് (15/01/2025) വൈകിട്ട് 05.30 വരെ 0.5 മുതല്‍ 1.0 മീറ്റർ വരെ ഉയർന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും ഗവേഷണ കേന്ദ്രം അറിയിച്ചു.

Hot Topics

Related Articles