കരിങ്കടലിൽ എണ്ണ ചോർച്ച; മാലിന്യങ്ങൾ നീക്കം ചെയ്യാൻ ക്രിമിയയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് റഷ്യ

ക്രിമിയ: കരിങ്കടലിൽ എണ്ണ ചോർച്ചയെ തുടർന്നുണ്ടായ മാലിന്യങ്ങൾ നീക്കം ചെയ്യാൻ ക്രിമിയയിൽ റഷ്യ പ്രാദേശിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷം യുക്രൈനിൽ നിന്ന് റഷ്യ പിടിച്ചെടുത്ത സ്ഥലമാണിത്. കെർച്ച് കടലിടുക്കിന്‍റെ ഇരുവശത്തുമുള്ള ടൺ കണക്കിന് മണലും മണ്ണും നീക്കം ചെയ്യുന്ന പ്രക്രിയയാണ് ഇപ്പോൾ നടക്കുന്നത്. 

Advertisements

അടിഞ്ഞുകൂടിയ മാലിന്യങ്ങൾ നീക്കുന്നതിന്‍റെ ഭാഗമായാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്ന് റഷ്യ നിയോഗിച്ച സെവാസ്റ്റോപോളിലെ ഗവർണർ മിഖായേൽ റസ്വോഷേവ് പറഞ്ഞു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വീടുകൾ ഒഴിപ്പിക്കുന്നത് പോലെയുള്ള ഉത്തരവിടുന്നതിനും വേഗത്തിലുള്ള തീരുമാനങ്ങൾ എടുക്കാനും അധികൃതർക്ക് കൂടുതൽ അധികാരം നൽകാനാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. കെർച്ച് കടലിടുക്ക് കരിങ്കടലിനും അസോവ് കടലിനും ഇടയിലൂടെയാണ് കടന്നു പോകുന്നത്. ക്രിമിയയിലെ കെർച്ച് പെനിൻസുലയെ റഷ്യയിലെ ക്രാസ്നോദർ മേഖലയിൽ നിന്ന് വേർതിരിക്കുന്നതും ഈ കടലിടുക്കാണ്. രക്ഷാപ്രവർത്തകർ  86,000 മെട്രിക് ടൺ മലിനമായ മണലും മണ്ണും നീക്കം ചെയ്തതായി മന്ത്രാലയം അറിയിച്ചു. റഷ്യയിലെ കുബാൻ മേഖലയിലും ക്രിമിയയിലുമാണ് ഈ മാലിന്യം നിക്ഷേപിക്കുന്നത്.

ഡിസംബർ 15 നാണ് കൊടുങ്കാറ്റിൽ പെട്ട് കാലപ്പഴക്കം ചെന്ന രണ്ട് ടാങ്കറുകളിൽ നിന്ന് എണ്ണ ചോർന്നത്. ഒരെണ്ണം മുങ്ങുകയും മറ്റൊന്ന് കരയിലടിയുകയും ചെയ്തു.   50 വർഷത്തിലേറെ പഴക്കമുള്ള ടാങ്കറുകളാണ് തകർന്നത്. തകർന്ന ടാങ്കറുകളിൽ മൊത്തം 9200 മെട്രിക് ടൺ (62,000 ബാരൽ) എണ്ണയുണ്ടായിരുന്നു എന്നാണ് വിവരം. പ്രദേശത്താകെ ദുർഗന്ധം വമിച്ചു. ഡോൾഫിനുകൾ, കടൽ പക്ഷികൾ തുടങ്ങിയവ ചത്തതായി പരിസ്ഥിതി സംഘടനകൾ പറഞ്ഞു. പാരിസ്ഥിതിക മലിനീകരണ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് മാലിന്യം നീക്കം ചെയ്യുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.