കുമരകം: കുമരകം ഗവ. ഹോമിയോ ആശുപത്രിക്ക് സമീപം വാടകക്ക് താമസിക്കുന്ന കുടുംബത്തിലെത്തിയ നാലംഗ സംഘമാണ് വീട്ടമ്മയായ യുവതിയെ ഭീക്ഷണിപ്പെടുത്തിയത്.
ബുധനാഴ്ച വൈകുന്നേരത്തോടെ കാറിലെത്തിയ സംഘം കുട്ടികളും യുവതിയും മാത്രമുള്ള വീട്ടിലെത്തി ഭീക്ഷണി മുഴക്കുകയായിരുന്നു. ഭർത്താവ് ജോലി സംബന്ധമായി പുറത്തു പോയതിനാൽ ഏഴും ഒന്നും വയസുമുള്ള കുട്ടികളും യുവതിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
യുവതിയുടെ ഭർത്താവ് പണം കടംവാങ്ങിയ യുവാവും കണ്ടാലറിയാവുന്ന നാലു പേരുമാണ് സംഘത്തിലുണ്ടായിരുന്നതെന്ന് യുവതി പറഞ്ഞു. കാറിലെത്തിയ സംഘം മുദ്രപത്രത്തിൽ ഒപ്പിട്ട് നൽകുവാൻ ആവശ്യപ്പെടുകയായിരുന്നു. വിസമ്മതിച്ച യുവതിയെ കുട്ടികൾക്ക് മുന്നിൽ വെച്ച് ഭീക്ഷണിപ്പെടുത്തി. ഭയന്ന കുടുംബം ഉടൻ തന്നെ കുമരകം പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോട്ടയം നഗരത്തിൽ മൊബൈൽ ഷോപ്പും ബാർബർ ഷോപ്പും നടത്തി വരുന്ന താഴത്തങ്ങാടി സ്വദേശിയുടെ നേതൃത്വത്തിലാണ് സംഗം എത്തിയത്. യുവതിയുടെ ഇയോൺ കാർ നൽകി ഭർത്താവ് 50000/ രൂപ ഇയാളിൽ നിന്നും വാങ്ങിയിരുന്നു. പണം തിരികെ നൽകുമ്പോൾ വാഹനം മടക്കി നൽകാമെന്ന വ്യവസ്ഥയിലായിരുന്നു ഇടപാട്. ഈ വാഹനം ഇപ്പോൾ തിരികെ ചോദിച്ചതായും വാങ്ങിയ പണം മടക്കി നൽകുവാൻ യുവതിയുടെ ഭർത്താവ് യുവാവിനെ സമീപിച്ചിരുന്നു. പക്ഷെ വാഹനം മറ്റാർക്കോ കൂടുതൽ തുകക്ക് കൊടുത്തിരിക്കുകയാണെന്നായിരുന്നു ഇയാൾ പറഞ്ഞത്.
ഇതെത്തുടർന്നാണ് ഇയാളും സംഘവും വീട്ടിലെത്തി ഭീക്ഷണിപ്പെടുത്തിയതെന്ന് കുടുംബം പറയുന്നു.
യുവതി കൊടുത്ത പരാതിയിൽ ഇരു കൂട്ടരെയും കുമരകം പൊലീസ് വിളിപ്പിച്ചിരുന്നു. പ്രശ്‌നം രമ്യതയിൽ പരിഹരിക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും ഒടുവിൽ ദീക്ഷണിപ്പെടുത്തിയ സംഗത്തിനെതിരെ ഉറച്ചു നിന്നതോടെ യുവതിയുടെ മൊഴി രേഖപ്പെടുത്തുകയായിരുന്നു.