ബ്ലഡ് ബാഗ് ട്രേസബിലിറ്റി; രക്ത ശേഖരണ രംഗത്ത് അത്യാധുനിക സാങ്കേതിക വിദ്യ നടപ്പിലാക്കുന്നു 

സംസ്ഥാനത്തെ രക്ത ശേഖരണ രംഗത്ത് അത്യാധുനിക സാങ്കേതിക വിദ്യയോടെ പുതിയ സംവിധാനം വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.രക്തം ശേഖരിക്കുന്നത് മുതല്‍ ഒരാള്‍ക്ക് നല്‍കുന്നത് വരെ നിരീക്ഷിക്കാൻ കഴിയുന്ന അത്യാധുനിക ബ്ലഡ് ബാഗ് ട്രേസബിലിറ്റി (Blood bag traceability) സംവിധാനമാണ് നടപ്പിലാക്കുന്നത്. വെയിൻ ടു വെയിൻ ട്രേസബിലിറ്റി (Vein to vein traceability) സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. ഇതിലൂടെ താപനില കൃത്യമായി തിരിച്ചറിയാനും കാലാവധി കഴിഞ്ഞ് രക്തം നഷ്ടമാകാതിരിക്കാനും സാധിക്കുന്നു. ട്രയല്‍ റണ്‍ വിജയകരമായതിനെ തുടർന്ന് സംസ്ഥാനത്തെ 42 സർക്കാർ ബ്ലഡ് ബാങ്കുകളിലും 57 ബ്ലഡ് സ്റ്റോറുകളിലും ഈ സംവിധാനം നടപ്പിലാക്കാനുള്ള പരിശ്രമത്തിലാണ് ആരോഗ്യ വകുപ്പെന്നും മന്ത്രി വ്യക്തമാക്കി.

Advertisements

സാധാരണ രക്തം സൂക്ഷിക്കുന്നത് 2 മുതല്‍ 8 ഡിഗ്രി താപനിലയിലാണ്. ഈ താപനിലയില്‍ നിന്നും കുറഞ്ഞാലോ കൂടിയാലോ രോഗിയുടെ ശരീരത്തില്‍ റിയാക്ഷൻ ഉണ്ടാകും. ഈ സാങ്കേതികവിദ്യയിലൂടെ കൃത്യമായ താപനില നിരീക്ഷിക്കാൻ കഴിയുന്നു. ഇതിനായി ബ്ലഡ് ബാഗില്‍ ആർ.എഫ്.ഐ.ഡി. (Radio Frequency Identification) ലേബല്‍ ഘടിപ്പിക്കുന്നു. ഇതിലൂടെ ആ രക്തത്തിന്റെ താപനില കൂടിയാലോ കുറഞ്ഞാലോ രജിസ്റ്റർ ചെയ്ത മൊബൈലിലോ ഇ മെയിലിലോ മെസേജ് വരുന്നു. ഉടൻ തന്നെ ആ രക്തം പിൻവലിക്കാൻ സാധിക്കുന്നു. മാത്രമല്ല ഗുണമേന്മ ഉറപ്പാക്കാനും ഇതിലൂടെ സാധിക്കുന്നു. രക്തം എക്സ്പിയറി ഡേറ്റ് കഴിയാതെ കൃത്യമായി പോർട്ടലിലൂടെ ഓർമ്മിപ്പിക്കാനും ഈ സാങ്കേതികവിദ്യയിലൂടെ സാധിക്കുന്നു. അതിനാല്‍ തന്നെ പാഴാവുന്ന രക്തം പരമാവധി കുറയ്ക്കാനും സാധിക്കുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പലതരം പ്രക്രിയകളിലൂടെയാണ് സുരക്ഷിതമായ രക്ത ശേഖരണം നടത്തുന്നത്. അണുവിമുക്തമായ കവറില്‍ രക്തം ശേഖരിച്ച്‌ കഴിഞ്ഞാല്‍ രക്തത്തില്‍ കൂടി പകരുന്ന രോഗങ്ങളുണ്ടോയെന്ന് പരിശോധിക്കുന്ന സീറോളജി ടെസ്റ്റ് നടത്തും. എച്ച്‌.ഐ.വി., ഹെപ്പറ്റൈറ്റിസ് ബി-സി, മലേറിയ, സിഫിലീസ് എന്നീ രോഗങ്ങളുണ്ടെന്ന് കണ്ടെത്തിയാല്‍ ആ രക്തം നശിപ്പിച്ച്‌ കളയും. ഒപ്പം ആ രക്തദാതാവിനെ വിളിച്ച്‌ വരുത്തി ഒരിക്കല്‍കൂടി പരിശോധിച്ച്‌ ആ രോഗം സ്ഥിരീകരിക്കുകയാണെങ്കില്‍ കൗണ്‍സിലിംഗിനും ചികിത്സയ്ക്കും വിധേയമാക്കുകയും ചെയ്യും.

വേർതിരിച്ച രക്ത ഘടകങ്ങള്‍ ശീതികരണ സംവിധാനമുള്ള പ്രത്യേകം സംഭരണികളില്‍ സൂക്ഷിക്കുന്നു. 4 മുതല്‍ 6 ഡിഗ്രി സെല്‍ഷ്യസില്‍ ബ്ലഡ് ബാങ്ക് റെഫ്രിജറേറ്ററിലാണ് റെഡ് സെല്‍സ് സൂക്ഷിക്കുന്നത്. ഇത് ഒരു മാസത്തോളം കേടാകാതെ സൂക്ഷിക്കാം. 20 മുതല്‍ 24 ഡിഗ്രി സെല്‍ഷ്യസില്‍ പ്ലേറ്റ്‌ലെറ്റ് അജിറ്റേറ്ററിലാണ് പ്ലേറ്റ്‌ലെറ്റ് സൂക്ഷിക്കുന്നത്. ഇതിന്റെ ആയുസ് മൂന്ന് മുതല്‍ അഞ്ച് ദിവസം മാത്രമാണ്. മൈനസ് 20, മെനസ് 40, മെനസ് 80 ഡിഗ്രി സെല്‍ഷ്യസില്‍ ഡീപ്പ് ഫ്രീസറിലാണ് പ്ലാസ്മ സൂക്ഷിക്കുന്നത്. പ്ലേറ്റ്‌ലെറ്റ് ഉടൻ തന്നെ രോഗിക്ക് നല്‍കണം. പ്ലാസ്മ 30 മിനിറ്റിനകവും റെഡ്സെല്‍സ് 2-3 മണിക്കൂറിനുള്ളിലും മുഴുവൻ നല്‍കണം.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.