പൊതി: പൊതി ഗ്രാമത്തിന്റെ അക്ഷര മുത്തശ്ശിമാരായി നിലകൊള്ളുന്ന ഹോളി ഫാമിലി എൽ.പി.സ്കൂളിന്റെ ശതാബ്ദിയും യു.പി.സ്കൂളിന്റെ നവതിയും നിറവ് എന്ന പേരിൽ വിവിധ പരിപാടികളോടെ ആഘോഷിക്കും. ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾ ഫെബ്രുവരി 8ന് ഉച്ചകഴിഞ്ഞ് മേഴ്സി ആശുപത്രി കവലയിൽ നിന്ന് ആഘോഷ നഗറിലേക്കുള്ള വിളംബര ഘോഷയാത്രയോടെ ആരംഭിക്കും. ലിറ്റിൽ ഫ്ലവർ യു.പി.സ്കൂൾ ജൂബിലി ആഡിറ്റോറിയത്തിൽ നടക്കുന്ന പൊതുസമ്മേളനം സി.കെ. ആശ എം എൽ എ ഉദ്ഘാടനം ചെയ്യും. വിജയപുരം രൂപത കോർപറേറ്റ് മാനേജർ ഫാ.ആന്റണി പാട്ടപ്പറമ്പിൽ അധ്യക്ഷത വഹിക്കും. വിവിധ പ്രൊജക്ടുകളുടെ ഉദ്ഘാടനം മോൻസ് ജോസഫ് എം എൽ എ നിർവഹിക്കും. ഹോളി ഫാമിലി സ്കൂൾ ഹെഡ്മിസ്ട്രസ് മിനി മാത്യൂസ് സ്കൂളിന്റെ നാൾവഴി ചരിത്രം അവതരിപ്പിക്കും.
തലയോലപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് ഷിജി വിൻസെന്റ്, ജില്ലാ പഞ്ചായത്ത് മെമ്പർ ടി.എസ്. ശരത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ തങ്കമ്മ വർഗീസ്, ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ അഞ്ജു ഉണ്ണികൃഷ്ണൻ,വാർഡ് മെമ്പർ വിജയമ്മ ബാബു,എ.ഇ.ഒ ജോളി മോൾ ഐസക്, ബി.പി.സി. സുജ വാസുദേവൻ, ലിറ്റിൽ ഫ്ലവർ സ്കൂൾ ഹെഡ് മിസ്ട്രസ് മിനിമോൾ തോമസ്, പി.ടി.എ.പ്രസിഡന്റ് മാരായ മാത്യൂസ് ദേവസ്യ, അഭിലാഷ് എം.കെ., എന്നിവർ ആശംസാ പ്രസംഗം നടത്തും.യു.പി.സ്കൂൾ മുൻ ഹെഡ് മാസ്റ്റർ പി.ടി.തോമസിനെ ആദരിക്കും. ആഷ്ബിൻ ആന്റണി, ആര്യ രാമചന്ദ്രൻ, ദിയ ദിലീപ്, അപൂർവ റിനു, ആൻ മരിയ വിൻസന്റ് എന്നിവർ സംഗീത – നൃത്ത പരിപാടികൾ അവതരിപ്പിക്കും. ജനറൽ കൺവീനർ പ്രൊഫ.ജോർജ് മാത്യു മുരിക്കൻ സ്വാഗതവും സ്കൂൾ മാനേജർ ഫാ. ഡെന്നീസ് ജോസഫ് നന്ദിയും പറയും.