ചമ്പക്കുളം മൂലം വള്ളംകളിക്കിടെ  വള്ളം മറിഞ്ഞു : അപകടത്തിൽ പെട്ടത് വനിതകൾ തുഴഞ്ഞ ‘കാട്ടിൽ തെക്കെതിൽ’ വള്ളം ; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

ആലപ്പുഴ: ചമ്പക്കുളം മൂലം വള്ളംകളിക്കിടെ  വള്ളം മറിഞ്ഞ് അപകടം. വനിതകൾ തുഴഞ്ഞ വളളം ആണ് മറിഞ്ഞത്. ചമ്പക്കുളം പഞ്ചായത്തിലെ സിഡിഎസ് പ്രവർത്തകർ തുഴഞ്ഞ കാട്ടിൽ തെക്കെതിൽ വള്ളം ആണ് മുങ്ങിയത്. 25 ഓളം വനിതകൾ വള്ളത്തിൽ ഉണ്ടായിരുന്നു. രക്ഷാപ്രവർത്തനം നടക്കുകയാണ്.

Advertisements

അപകടം നടന്നയുടനെ ജില്ലാ കളക്ടർ ഉടൻ തന്നെ മത്സരങ്ങൾ നിർത്തിവെക്കാനും രക്ഷാപ്രവർത്തനത്തിന് നിർദ്ദേശിക്കുകയായിരുന്നു.  ഓരോരുത്തരെ ആയി കരയിലേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ്. അപകടത്തെ തുടര്‍ന്ന് മത്സരങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചുണ്ടൻവള്ളങ്ങളുടെ ഫൈനൽ മത്സരത്തിന് തൊട്ട് മുൻപാണ് വള്ളം മറിഞ്ഞത്. വനിതകളുടെ വള്ളങ്ങളുടെ ഫൈനൽ മത്സരം ആയിരുന്നു. അപകടത്തിൽപെട്ട വള്ളത്തിൽ ഉള്ളവരെ ബോട്ടുകളിൽ കരക്ക് എത്തിച്ചു കൊണ്ടിരിക്കുകയാണ്.

Hot Topics

Related Articles