പൂക്കളുടെ പുസ്തക’മായി മാനവീയം വീഥി – കേരളത്തിലെ ആദ്യ തെരുവ് പുസ്തകശാലയിൽ വായന ദിനാചരണം

തിരുവനന്തപുരം: വെള്ളയമ്പലത്തിലെ മാനവീയം സ്ട്രീറ്റ് ലൈബ്രറി അങ്കണത്തിൽ ജൂൺ 19 വൈകുന്നേരം 6 മണിക്ക് നടന്ന വായന ദിനാചരണം കേരളത്തിലെ ആദ്യത്തെ തെരുവ് പാഠശാലയിൽ സാഹിത്യ പ്രേമികളെയും പ്രമുഖരെയും ഒന്നിച്ചുകൂട്ടി. വായന ദിനാചരണത്തിന്റെ ഭാഗമായി തെരുവ് പാഠശാലയിൽ മാനവീയം വീഥി എം സ്വരാജിന്റെ ‘പൂക്കളുടെ പുസ്തകം’ വായിച്ചു. പുസ്തകത്തെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ, സംവാദങ്ങൾ, പുസ്തകാദരം എന്നിവ പരിപാടിയുടെ പ്രധാന ഭാഗങ്ങളായിരുന്നു.
മലയാളം മിഷൻ മുൻ രജിസ്ട്രാർ വിനോദ് വൈശാഖി പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. മാനവീയം സെക്രട്ടറി കെ ജി സൂരജ് അധ്യക്ഷനായിരുന്നു. പരിപാടിയിൽ ട്രിവാൻഡ്രം ഡാഫോഡിൽസ് ലയൺസ് ക്ലബ് സെക്രട്ടറി ഡോ ജയശ്രീ പ്രദീപ്, പ്രൊഫ. ഡോ അനിഷ്യ ജയദേവ്, അഡ്വ. ജോൺ ചെറിയാൻ, അഡ്വ അരുൺ ഗോപൻ ജി ജെ, അഡ്വ നന്ദകുമാർ, പ്രൊഫ ഡോ പ്രീത ടി എസ്, പി ആർ ലേഖ, ധ്വനി ആഷ്മി, അഖിൽ പി ജെ എന്നിവർ സംസാരിച്ചു.
പരിപാടിയുടെ പ്രത്യേകതയായി ആത്മസൂത്ര പബ്ലിക്കേഷൻസ് ചെയർമാൻ രാജീവ് ശങ്കറും മാനേജിംഗ് ഡയറക്ടറും 60 പുസ്തകങ്ങളുടെ രചയിത്രിയുമായ സിന്ധു നന്ദകുമാറു ചേർന്ന് മാനവീയം സ്ട്രീറ്റ് ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ കൈമാറി. സിന്ധു നന്ദകുമാറിന്റെ ‘നിന്നെ പ്രണയിച്ചതിൽ പിന്നെ’, ‘Pages Out of My Life’ എന്നീ പുസ്തകങ്ങൾ ഉൾപ്പെടെയുള്ള കൃതികൾ വിനോദ് വൈശാഖി കവി സ്വീകരിച്ചു. പുസ്തകങ്ങൾ പിന്നീട് ജെഫിൻ, ഹരി, വിക്രം തുടങ്ങിയ കൂട്ടുകാർ ചേർന്ന് ലൈബ്രറിയിൽ സ്ഥാപിച്ചു.
ചലച്ചിത്ര സംവിധായകൻ അജിത് പൂജപുര, ചലച്ചിത്ര സംവിധായകൻ രഞ്ജിത് ജി വി എന്നിവർ പങ്കെടുത്തു. വിപിൻ മോഹൻ സ്വാഗതവും പ്രേം ചന്ദ് നന്ദിയും പറഞ്ഞു. മാനവീയം തെരുവിടം കൾച്ചർ കളക്റ്റീവ് മാനവീയം സ്ട്രീറ്റ് ലൈബ്രറിയും ട്രിവാൻഡ്രം ഡാഫോഡിൽസ് ലയൺസ് ക്ലബും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.
കേരളത്തിലെ ആദ്യത്തെ തെരുവ് പുസ്തകശാലയായ മാനവീയം വീഥിയിൽ നടന്ന ഈ വായന ദിനാചരണം സാഹിത്യ സംസ്കാരത്തിന്റെ പ്രചരണത്തിലും പുസ്തക വായനാ സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിലും മുന്നണി പങ്ക് വഹിച്ചു. വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖരുടെ പങ്കാളിത്തം പരിപാടിയുടെ വിജയത്തിന് കാരണമായി. തെരുവ് പാഠശാല എന്ന സങ്കൽപ്പത്തിലൂടെ സാഹിത്യത്തെ ജനങ്ങളിലേക്ക് എത്തിക്കുന്ന ഈ മുന്നേറ്റം സാഹിത്യ ലോകത്ത് വലിയ പ്രതീക്ഷ നൽകുന്നതാണ്.

Advertisements

Hot Topics

Related Articles