വാഷിംഗ്ടണ്‍: പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച് വീഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.യുഎസ് വനിതയായ അലീസ ആൻ സിൻജറിനെയാണ് (23) ടാംപ പൊലീസ് അറസ്റ്റ് ചെയ്തത്. 14 വയസുകാരിയെന്ന് വിശ്വസിപ്പിച്ചാണ് യുവതി ആണ്‍കുട്ടികളുമായി ബന്ധം സ്ഥാപിക്കുന്നത്. ഇങ്ങനെ ബന്ധം സ്ഥാപിച്ച ഒരു കുട്ടിയെ 30 തവണ പീഡനത്തിനിരയാക്കിയെന്ന് ടാംപ പൊലീസ് അറിയിച്ചു. പീഡന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കുറ്റവും യുവതിക്കെതിരെ പൊലീസ് ചുമത്തിയിട്ടുണ്ട്.
അറസ്റ്റ് റിപ്പോർട്ട് ചെയ്തതിന് പിന്നാലെ നാലോളം ആണ്‍കുട്ടികള്‍ യുവതിക്കെതിരെ രംഗത്തെത്തി. സമാനമായി തങ്ങളെയും പീഡനത്തിരയാക്കിയെന്നാണ് ഇവർ പൊലീസിനോട് വെളിപ്പെടുത്തിയത്. തിങ്കളാഴ്ച സിൻജറിന്റെ വിചാരണ കോടതിയില്‍ ആരംഭിക്കും. പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടികളെയാണ് സിൻജർ സമീപിക്കാറുള്ളത്. ഇവരെ നിർബന്ധിപ്പിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കി വീഡിയോ ദൃശ്യങ്ങള്‍ പകർത്തുന്നതാണ് സിൻജറിന്റെ രീതിയെന്ന് പൊലീസ് വ്യക്തമാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആദ്യത്തെ ഇരയുമായി സിൻജർ ഒട്ടേറെ തവണ ലൈംഗിക ബന്ധത്തിലേർപ്പെട്ടെന്ന് പൊലീസ് അറിയിച്ചു. 12-15 വയസുള്ള ആണ്‍കുട്ടികളെയാണ് സിൻജർ കൂടുതലായും ലക്ഷ്യം വയ്ക്കുന്നത്. സിൻജർ ഓണ്‍ലൈൻ വഴി കൂടുതല്‍ കുട്ടികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയോ എന്ന കാര്യം പൊലീസ് പരിശോധിക്കുന്നുണ്ട്. യുവതിക്കെതിരെ വിശദമായ അന്വേഷണത്തിന് നിർദ്ദേശിച്ചിരിക്കുകയാണ് ടാംപ പൊലീസ്.