വിവാദ പരാമര്‍ശം ; ബോളിവുഡ് നടന്‍ കെ.ആര്‍.കെ അറസ്റ്റില്‍

മുംബൈ : വിവാദ പരാമര്‍ശത്തിന്റെ പേരില്‍ ബോളിവുഡ് നടന്‍ കെ.ആര്‍.കെ അറസ്റ്റില്‍. 2020ല്‍ നടത്തിയ വിവാദ ട്വീറ്റിന്റെ പേരിലാണ് അറസ്റ്റ്. നടനും വിമര്‍ശകനുമായ കമല്‍ ആര്‍ ഖാനെ വിമാനത്താവളത്തില്‍ തടഞ്ഞുവച്ച് ചോദ്യം ചെയ്ത ശേഷമാണ് മലാഡ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

Advertisements

യുവസേന അംഗം രാഹുല്‍ കനാല്‍ ആണ് നടനെതിരെ മലാഡ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. 2020ല്‍ ഇര്‍ഫാന്‍ ഖാന്‍, ഋഷി കപൂര്‍ എന്നിവര്‍ക്കെതിരെ നടത്തിയ വിദ്വേഷ പരാമര്‍ശങ്ങളാണ് കെ.ആര്‍.കെയുടെ അറസ്റ്റിലേക്ക് നയിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വിവാദ ട്വീറ്റുകളിലൂടെ പലവട്ടം ശ്രദ്ധ നേടിയിട്ടുള്ള താരമാണ് കമാല്‍ ആര്‍ ഖാന്‍. നടനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും 2020ല്‍ അദ്ദേഹത്തിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153 എ, 294, 500, 501, 505, 67, 98 വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

Hot Topics

Related Articles